Monday, January 13, 2025
Homeകേരളംകനത്തമഴയിലും ശബരിമലയിൽ തീർഥാടക പ്രവാ​ഹം, കാനനപാത ഇന്ന് തുറന്നു നൽകും.

കനത്തമഴയിലും ശബരിമലയിൽ തീർഥാടക പ്രവാ​ഹം, കാനനപാത ഇന്ന് തുറന്നു നൽകും.

ശബരിമല കാനനപാത ഇന്ന് (4 ഡിസംബർ) തീർത്ഥാടകർക്കായി തുറന്നു നൽകും. സത്രം മുക്കുഴി വഴിയുള്ള കാനനപാത ശബരിമല തീർത്ഥാടകർക്കായി ഇന്ന് രാവിലെ മുതൽ തുറന്നു നൽകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പാത സഞ്ചാരയോഗ്യമെന്ന് വനം വകുപ്പിൽ നിന്ന് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് നടപടി.

നേരത്തെ കാനനപാതയിലൂടെയുള്ള ശബരിമല തീർഥാടനം താത്കാലികമായി ഹൈക്കോടതി വിലക്കിയിരുന്നു . മോശം കാലാവസ്ഥ മുൻനിർത്തിയായിരുന്നു വിലക്ക്. വണ്ടിപ്പെരിയാർ, സത്രം, പുൽമേട്, എരുമേലി വഴിയുള്ള തീർഥാടനത്തിനാണ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. പ്രദേശത്ത് ഞായറാഴ്ച മുതൽ കനത്ത മൂടൽമഞ്ഞായിരുന്നു. കാലാവസ്ഥാ അനുകൂലമായാൽ മാത്രമേ ഇതു വഴി ഭക്തരേ കടത്തിവിടുകയുള്ളൂ എന്ന് വനംവകുപ്പ് വ്യക്തമാക്കി.

അതേസമയം അതിശക്തമായി പെയ്യുന്ന മഴയെ അവഗണിച്ച് ശബരിമലയിലേക്കുള്ള തീർഥാടകരുടെ ഒഴുക്ക് തുടരുന്നു. കാനനപാത വഴിയും പുല്ലുമേട് വഴിയുമുള്ള യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ട് പോലും തിങ്കളാഴ്ച 86000 ലധികം തീർഥാടകർ മലകയറി.ഇതിൽ തന്നെ 11,834 തീർഥാടകർ തത്സമയ ബുക്കിങ് ഉപയോഗിച്ചാണ് മല ചവിട്ടിയത്.

ശബരിമലയിൽ ഇന്ന് രാവിലെ 7 മണി വരെ 25,000 തീർത്ഥാടകർ ദർശനം നടത്തി. കനത്ത മഴയുണ്ടായിരുന്ന ഞായറാഴ്ച പോലും തീർഥാടകരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായില്ല. 60,980 തീർഥാടകരാണ് മല ചവിട്ടിയത്.ഏത് അടിയന്തര സാഹചര്യവും നേരിടാൻ പൊലീസും അഗ്നിരക്ഷാസേനയും ദുരന്തനിവാരണ സേനയും സജ്ജമാണ്. പമ്പയിലുൾപ്പെടെ അധിക സേനാംഗങ്ങളെയും വിന്യസിച്ചിരുന്നു. മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരുന്ന തിങ്കളാഴ്ച‌ പുലർച്ചെ അൽപ്പം ശക്തി പ്രാപിച്ച മഴയ്ക്കെക്കൊപ്പം സന്നിധാനത്തും പരിസരങ്ങളിലും കനത്ത മുടൽ മഞ്ഞുണ്ടായി.

പകൽ ഏകദേശം ശാന്തമായ അന്തരീക്ഷം ആയിരുന്നെങ്കിലും മൂന്നിന് ശേഷം ശക്തമായ മഴ പെയ്‌തു. പമ്പയിലും നിലയ്ക്കലും മഴയു ണ്ടായിരുന്നു. ശക്തമായ മഴയെ തുടർന്ന് കാനന പാത അടച്ചതിനാൽ, അതുവഴി സഞ്ചരിച്ചിരുന്ന തീർഥാടകരെ കാളകെട്ടിയിൽ നിന്ന് കെഎസ് ആർടിസി ബസുകളിൽ പമ്പയിലെത്തിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments