Thursday, December 12, 2024
Homeകേരളംആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ തദ്ദേശ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ( ഡിസംബർ 9,10)പ്രദേശങ്ങളിൽ സ്കൂളുകൾക്കും സർക്കാർ...

ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ തദ്ദേശ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ( ഡിസംബർ 9,10)പ്രദേശങ്ങളിൽ സ്കൂളുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും കളക്ടമാർ അവധി പ്രഖ്യാപിച്ചു

കൊച്ചി: ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ തദ്ദേശ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിൽ സ്കൂളുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് അതാത് ജില്ലാ കളക്ടർമാർ. പോളിങ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഡിസംബർ 9, 10 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും വോട്ടെടുപ്പ് ദിനമായി ചൊവ്വാഴ്ചയുമാണ് അവധി നൽകിയിരിക്കുന്നത്. ഏതൊക്കെ സ്കൂളുകൾക്കാണ് രണ്ട് ദിവസം അവധിയെന്നും കളക്ടർമാരുടെ അറിയിപ്പും വായിക്കാം.

പത്തനംതിട്ടയിൽ പോളിങ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന ഇളകൊള്ളൂർ സെന്‍റ് ജോർജ് ഹൈസ്കൂൾ, തെങ്ങുംകാവ് ഗവ എൽപിഎസ്, പൂവൻപാറ 77-ാം നമ്പർ അങ്കണവാടി, വെള്ളപ്പാറ അമൃത എൽപിഎസ്, ഇളകൊള്ളൂർ എംസിഎം ഐടിസി, കോന്നി റിപ്പബ്ലിക്കൻ വിഎച്ച്എസ്എസ്, കോട്ട ഡിവിഎൽപിഎസ്, കളരിക്കോട് എംടിഎൽപിഎസ്, ഇടയാറന്മുള വെസ്റ്റ് ടികെഎംആർഎംവിഎച്ച്എസ്, വല്ലന ശ്രീ കറുമ്പൻ ദൈവത്താൻ മെമ്മോറിയൽ സർക്കാർ എൽപിഎസ്, എരുമക്കാട് സെന്‍റ് മേരീസ് എംറ്റി എൽപിഎസ്, നിരണം സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ, എഴുമറ്റൂർ സർക്കാർ എച്ച്എസ്എസ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഡിസംബർ 9,10 അവധികളിലാണ് അവധി.

പത്തനംതിട്ടയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിയോജക മണ്ഡലങ്ങളുടെ പരിധിയിൽവരുന്ന എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വോട്ടെടുപ്പ് ദിവസമായ ഡിസംബർ 10ന് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു.

തിരഞ്ഞെടുപ്പ് ജോലിയിലുള്ളവർക്ക് അവധി ബാധകമല്ല. പത്തനംതിട്ടയിൽ കോന്നി ബ്ലോക്ക് പഞ്ചായത്ത് – 13 ഇളകൊള്ളൂർ, പന്തളം ബ്ലോക്ക്പഞ്ചായത്ത് – 12 വല്ലന, നിരണം ഗ്രാമപഞ്ചായത്ത് – 07 കിഴക്കുംമുറി, എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് – 05 ഇരുമ്പുകുഴി, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് – 12 പുളിഞ്ചാണി എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആലപ്പുഴ ജില്ലയിലെ ആര്യാട് ബ്ലോക്ക് -01, വളവനാട് നിയോജകമണ്ഡലം, പത്തിയൂർ ഗ്രാമപഞ്ചായത്ത്-12, എരുവ നിയോജകമണ്ഡലം എന്നിവയുടെ പോളിങ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഗവ. എച്ച്എസ് പൊള്ളേത്തൈ, ടിഎംപിഎൽപിഎസ് കലവൂർ, സെന്‍റ് ജോസഫ് പബ്ലിക്ക് സ്കൂൾ പൊള്ളത്തെ, ഗവ. എസ്കെവിഎൽപിഎസ് പത്തിയൂർ, ഗവ. എൽപിബിഎസ് എരുവ എന്നിവക്ക് ഡിസംബർ 9 (തിങ്കൾ), ഡിസംബർ 10 (ചൊവ്വ) തീയതികളിൽ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

വളവനാട് നിയോജകമണ്ഡലം (മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ 1, 2, 3, 4, 5, 20 എന്നീ വാർഡുകൾ ഉൾപ്പെടുന്നു), എരുവ നിയോജകമണ്ഡലം എന്നിവയുടെ പരിധിയിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 10 (ചൊവ്വാഴ്ച) ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഓഫീസുകൾക്കും ഉദ്യോഗസ്ഥർക്കും ഈ ഉത്തരവ് ബാധകല്ലെന്നും കളക്ടർ അറിയിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പു നടക്കുന്ന ഈരാറ്റുപേട്ട നഗരസഭയിലെ പതിനാറാം വാർഡ് (കുഴിവേലി) അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മൂന്നാംവാർഡ് ( ഐടിഐ) എന്നീ നിയോജക മണ്ഡലങ്ങളുടെ പരിധിയിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഡിസംബർ പത്തിന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പോളിങ് സ്‌റ്റേഷനുകളായി ഉപയോഗിക്കുന്ന സ്‌കൂളുകൾക്ക് ഡിസംബർ 09, 10 തീയതികളിലും അവധി ആയിരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments