അജിത രതീഷ് തിരുവനന്തപുരം ജില്ലയിലെ മടവൂർ ദേശത്ത്അപ്പുക്കുട്ടൻ പിള്ളയുടെയും പത്മാവതി അമ്മയുടെയും മകളായി 1978 ൽ ജനിച്ചു. മടവൂരിൽ സ്കൂൾ വിദ്യാഭ്യാസവും നിലമേൽ എൻഎസ്എസ് കോളേജിൽ പ്രീഡിഗ്രി വിദ്യാഭ്യാസവും വർക്കല എസ് എൻ കോളേജിൽ ബിരുദവും പൂർത്തിയാക്കി.
ഭർത്താവ് രതീഷ് കുമാർ, മക്കൾ ജ്യോതിഷ്കുമാർ, നന്ദഗോപാൽ
അജിതായനം, തണൽമരചില്ലകൾ, ചെമ്പകം പൂക്കുന്നകാവ് എന്നീ കവിതാസമാഹാരങ്ങളും പൂവാലി എന്നബാലസാഹിത്യ കൃതിയും പബ്ലിഷ് ചെയ്തിട്ടുണ്ട്. അഞ്ചാമത്തെ കൃതിയാണ് വിലാപകാവ്യമായ “മകളുടെ വിലാപം”.
മഞ്ജരിബുക്ക്സ് പബ്ലിഷ് ചെയ്ത ഈ കൃതി അങ്കമാലി വ്യാപാരഭവനിൽ മഞ്ജരി യുടെ ചീഫ് എഡിറ്റർ പൈമ പ്രദീപിന്റെ നേതൃത്വത്തിൽ സിപ്പി പള്ളിപ്പുറവും ബാറ്റൻ ബോസും ചേർന്നു ഭർത്താവ് രതീഷ്കുമാറിന് നൽകി പ്രകാശനം ചെയ്തു.
“മകളുടെ വിലാപം”എന്ന വിലാപകാവ്യത്തിന് അവതാരിക എഴുതിയ മഹത് വ്യക്തി.സാഹിത്യകാരന്മാർക്കിടയിലെ ശാസ്ത്രജ്ഞനും ശാസ്ത്രജ്ഞന്മാർക്കിടയിലെ സാഹിത്യകാരനുമായ ശ്രീ.സി. രാധാകൃഷ്ണൻ.