ദേശീയ പാതയിൽ ആലപ്പുഴ കരുവാറ്റയിൽ KSRTC ബസും കാറും കൂട്ടിയിടിച്ച് അപകടം ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെ
കരുവാറ്റ കന്നുകാലി പാലത്തിന് സമീപം ആയിരുന്നു അപകടം.
ഹരിപ്പാട് നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസാണ് അപകടത്തിൽപ്പെട്ടത്.
കാറിൽ ഉണ്ടായിരുന്ന പൂന്തോപ്പ് സ്വദേശി സരസ്വതി അമ്മയാണ് മരിച്ചത്.
മറ്റുള്ളവരെ ഗുരുതര പരുക്കുകളോടെ
വണ്ടാനം മെഡി.കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഫയർഫോഴ്സ് എത്തി
കാർ വെട്ടിപ്പൊളിച്ചാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. ബസിലുണ്ടായിരുന്ന ഏതാനും പേർക്കും നിസാരമായ പരുക്കുണ്ട്.
മത്സ്യം കയറ്റി വന്ന പിക്കപ്പ് വാനുമായും ബസ് ഇടിച്ചു.