സാധകൻ ആദ്ധ്യാത്മിക ലോകങ്ങളിലേയ്ക്ക് ആത്മയാഥാർത്ഥ്യത്തിൻ്റെ ഭൂമികയിലേയ്ക്ക് കടക്കാൻ ധർമ്മത്തിൻ്റെ ബന്ധുവും ധർമ്മസംഹിതകളെ കടന്നവനുമായ ഒരു ഗുരുവിനെ കണ്ടെത്തണം. ഗുരു തൻ്റെ സങ്കല്പലോകങ്ങളിലൂടെ ശിഷ്യനെ പരിശീലിപ്പിക്കും. ഗുരുവിൻ്റെ കാരണശരീരത്തിലങ്കിതമായിരിക്കുന്ന ഭാവതലങ്ങളെ അനുസരിക്കുന്ന ശിഷ്യന് ആഗ്രഹമേതുമറിയിക്കാത്ത ഗുരുവിൻ്റെ ഭാവനാലോകങ്ങളിലൂടെ സഞ്ചരിച്ച് പൂർണതയും കൈവരിക്കാം. അവിടെ ഗുരുവിൽനിന്ന് ആ ശിഷ്യനിലേയ്ക്ക് ” സ്നായുക്ക “ളില്ലാതെ സ്പന്ദരൂപേണ പ്രവഹിക്കുന്നതാണ് അറിവ്.
ആഗമങ്ങളനുസരിച്ച് ഗുരു തരുന്ന മന്ത്രങ്ങളാണ് “അക്ഷരങ്ങൾ “. അതിൻ്റെ ജപവും പുരശ്ചരണവും ഹോമവും ആസനവും പ്രാണായാമവും ധ്യാനവും ധാരണയും യന്ത്രസാധനയുമൊക്കെ ഈ സാധനാ മാർഗ്ഗത്തിൽപ്പെടുന്നു.
ഈ സാധനയിൽ ഏറ്റവും പ്രധാനം”ഷഡ്ചക്രഭേദ””മാണ്. കുണ്ഡലിനിയെ ഉണർത്തി മൂലാധാരത്തിൽനിന്ന് ബ്രഹ്മരന്ധ്രം വരെയെത്തിച്ച് “ഭൈരവഭൈരവീസമാഗമം”” സാധ്യമാക്കുന്നതാണ് സാധന. ശ്രീ ശങ്കരൻ്റെ ആനന്ദലഹരിയിലൂടെ ഇത് പഠിക്കാൻ സാധിയ്ക്കും. മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരം, അനാഹതം, വിശുദ്ധി, ആജ്ഞ (ആജ്ഞയിലാണ് ഗുരു ഇരിക്കുന്നത്.). ഇവയിൽ അനാഹതം മുതലുള്ളത് ഉയർന്ന ധ്യാന ചക്രങ്ങളാണ്.
രണ്ടാം വിഭാഗത്തിൽപ്പെടുന്ന ഉപാസനയിൽ പ്രധാനപ്പെട്ടത് പഞ്ചമകാരസാധനയാണ്. മദ്യം, മാംസം, മത്സ്യം, മുദ്ര’ മൈഥുനം എന്നിവയാണ് പഞ്ചമകാരങ്ങൾ.ഈ സാധന കൂടിയ തരത്തിൽ ചെയ്യുന്നതിന് അവ ശ്മശാനത്തിൽ വെച്ച് വേണമെന്നണ് വിധി.മൃഗബലിയും നരബലിയുമെല്ലാം ഇതിൻ്റെ ഭാഗങ്ങളാണ്. ഇതിൽത്തന്നെ “സ്വഗാത്രരുധിരമാംസസാധന “”യോളം വരെ ഉപാസന വളരുന്നവയുമുണ്ട്. ഇതിൽ സ്വന്തം ശരീരം മുറിച്ചു രക്തം കുടിക്കുക, സ്വന്തം മാംസം മുറിച്ച് വേവിച്ചു തിന്നുകയൊക്കെ ചെയ്യും. ഇതിലെ “രക്തസാധന “ ക്രൂശിതസങ്കല്പങ്ങളിലൂടെ പോയി രക്തം വരുന്നതുമൊക്കെ അത്ഭുതമായി കാണിച്ച് ആളുകളെ കൂട്ടാറാണ്ട്. ഇതെല്ലാം തന്ത്രസാധനയുടെ വിവിധ രൂപങ്ങളാണെന്നു മനസ്സിലാക്കണം. ഇതെല്ലാം ഇപ്പോഴും കേരളത്തിൽ പല രൂപത്തിലും ഭാവത്തിലും ആദരിക്കപ്പെടുന്നുമുണ്ട്.
ഈ മാർഗ്ഗത്തിലുള്ളതാണ് “”ശവസാധനയും” “”മുണ്ഡസാധനയും. ശ്മശാനത്തിൽ ശവത്തിനു മുകളിലിരുന്ന് സാധന ചെയ്യുകയെന്നതാണ് “ശവസാധന “. ശ്മശാനത്തിൽ അറുത്തെടുത്ത മൂന്നു തലകൾക്കു മുകളിലോ അഞ്ചു തലകൾക്കു മുകളിലോ ഇരുന്ന് സാധന ചെയ്യുകയെന്നതാണ് “മുണ്ഡസാധന “
ഇതിൽ മൂന്നാമത്തെ തരത്തിലുള്ളത് ആറു തരം നിഗൂഡ സാധനകളാണ്. ഇവയെ അഭിചാരമെന്നാണു പറയുന്നത്. “വശീകരണം ” “സ്തംഭനം” ‘’വിദ്വേഷണം “ “ഉച്ചാടനം” “മരണം “”അസ്വരാസ്യം ” എന്നിവയാണിവ. ഈ സാധനയിലൂടെ സാധകന് ഒരു വ്യക്തിക്കുമേൽ ആധിപത്യം നേടൻ കഴിയുമെന്നാണ് പറയുന്നത്. രണ്ടാമതായി ഒരു കാര്യത്തിലുണ്ടാകുന്ന ഫലം തടയാൻ കഴിയും. മൂന്നാമതായി വ്യക്തികൾ തമ്മിലുള്ള ബന്ധത്തെ തകർക്കാം. നാലാമത്തെതായി മറ്റുള്ളവരുടെ മനസ്സിൽ അസ്വാസ്ഥ്യമുണ്ടാക്കാം. അഞ്ചാമതയി ഒരാളെ കൊല്ലുക അല്ലെങ്കിൽ ഒരാൾക്കു മരണത്തിനു കാരണമുണ്ടാക്കാം.
ഒന്നു ഓർക്കുക! ഇത്തരം ആഭിചാരകർമ്മങ്ങൾ ഭാരതത്തിൽ നിരോധിച്ചിട്ടുള്ളതായതിനാൽ ഇത്തരം കർമ്മങ്ങൾ ചെയ്യുന്നത് കഠിനമായ ശിക്ഷയ്ക്ക് കാരണമാകും.ഇതെല്ലാം പണ്ടു നടന്നിരുന്ന തന്ത്രസാധനകളായിരുന്നതിനാൽ അവ അറിവിലേക്ക് വേണ്ടി മാത്രം ഇവിടെ വിവരിക്കുകയാണ്.
ഗുരുവിൽനിന്നുള്ള ഉപദേശം സ്വീകരിക്കുകയെന്നത് വൈദികമാണ്. അതു തന്നെയാണ് “താന്ത്രികവും “. ഐതരേയ ബ്രാഹ്മണം, തൈത്തരീയ ആരണ്യകം എന്നിവയൊക്കെ ഇത് അടിവരയിട്ടു പറയുന്നുണ്ട്. “” ഛാന്ദോഗ്യോപനിഷത്തിൽ “”ഇതിൻ്റെ വിസ്തൃത വിവരണമുണ്ട്. ജപവും പുരശ്ചരണവും ഹോമങ്ങളും വൈദികമാണ്. ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം എന്നിവയെല്ലാം ഔപനിഷദികമാണ്. വൈദികമാണ് ഛാന്ദോഗ്യോപനിഷത്തും ബൃഹദാരണ്യകോപനിഷത്തും. പ്രണൻ്റെ അധീശത്വത്തെക്കുറിച്ച് വളരെ വർണ്ണിച്ചു പറയുന്നുണ്ട്. പഞ്ചവിധ പ്രാണങ്ങളെക്കുറിച്ചും അവയുടെ പ്രവർത്തനത്തെക്കുറിച്ചും പ്രശ്നോപനിഷത്ത്, കഠോപനിഷത്ത്, ശ്വേതാശ്വതരോപനിഷത്ത് എന്നിവയും വിസ്തരിച്ചു പറയുന്നുണ്ട്. ഉപനിഷത്ത്ഋഷി സങ്കല്പത്തിൻ്റെ മധുവാണ് ധ്യാനവും ധാരണയും എന്നും പറയാറുണ്ട്. ശ്രേതവ്യോ മന്ത്രവ്യോ നിദിധ്യാസിതവ്യ: എന്ന് ബൃഹദാരണ്യകോപനിഷത്തിൽ ധ്യാനനിലയെ ക്രമത്തിൽ വിവരിക്കുന്നുണ്ട്. യോഗശിക്ഷോപനിഷത്ത്, യോഗചൂഡാമണി എന്നിവയിൽ അഷ്ടാംഗം വിസ്തരിച്ചു വിവരിക്കുന്നുണ്ട്.
(തുടരും)