Thursday, December 26, 2024
HomeKerala"തേരി മേരി "ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി... ഷൂട്ടിംഗ് മാർച്ചിൽ ആരംഭിക്കും.

“തേരി മേരി “ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി… ഷൂട്ടിംഗ് മാർച്ചിൽ ആരംഭിക്കും.

ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഹണി റോസ്, അന്ന രാജൻ (ലിച്ചി )എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന “തേരി മേരി” എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അംജിത് S. K, സെമീർ ചെമ്പയിൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന തേരി മേരി (ഒരു beach कहानी)യുടെ
ചിത്രീകരണം മാർച്ചിൽ വർക്കലയിൽ ആരംഭിക്കും.

ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് നവാഗതയായ ആരതി ഗായത്രി ദേവിയാണ്.മറ്റ് പ്രമുഖ താരങ്ങളോടൊപ്പം ഓഡിഷൻ വഴി തിരഞ്ഞെടുത്ത അനേകം പുതുമുഖങ്ങളും ഈ സിനിമയിലൂടെ വെള്ളിത്തിരയിലേക് എത്തുന്നു. വർഷങ്ങൾക്കു ശേഷം വർക്കലയിൽ പൂർണമായി ചിത്രീകരിക്കുന്ന ഒരു ചിത്രം കൂടിയായിരിക്കും തേരി മേരി.ചിത്രത്തിന് സംഗീതം ഒരുക്കുന്നത് കൈലാസ് മേനോൻ.

ഷൈൻ ടോം ചാക്കോയുടെ ജന്മദിനമായ സെപ്റ്റംബർ 15നു കലൂർ ഐ. എം.എ ഹൗസിൽ വച്ചു ടൈറ്റിൽ ലോഞ്ച് നടന്ന ചിത്രം അനിവാര്യമായ ചില മാറ്റങ്ങൾ സ്വീകരിച്ചുകൊണ്ടാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.

ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ വരുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് തേരി മേരി.
ലൈൻ പ്രൊഡ്യൂസർ :എൻ . എം . ബാദുഷ ,
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ :അലക്സ്‌ തോമസ് ,
പ്രൊഡക്ഷൻ കൺട്രോളർ :ബിനു മുരളി ക്യാമറ:ബിപിൻ
ബാലകൃഷ്ണൻ , എഡിറ്റർ :എം . സ് . അയ്യപ്പൻ നായർ , ആർട്ട്‌ :സാബുറാം ,
കോസ്റ്റ്യൂം :വെങ്കിട് സുനിൽ ,മേക്കപ്പ് :പ്രദീപ്‌ ഗോപാലകൃഷ്ണൻ
പി ആർ ഓ :
മഞ്ജു ഗോപിനാഥ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments