Logo Below Image
Saturday, May 3, 2025
Logo Below Image
Homeഅമേരിക്കഒന്റാരിയോ ബൈബിൾ കൺവെൻഷൻ ഓഗസ്റ്റ് 19, 20, 21 തിയ്യതികളിൽ (ഷിബു കിഴക്കേകുറ്റ്)

ഒന്റാരിയോ ബൈബിൾ കൺവെൻഷൻ ഓഗസ്റ്റ് 19, 20, 21 തിയ്യതികളിൽ (ഷിബു കിഴക്കേകുറ്റ്)

ഷിബു കിഴക്കേകുറ്റ്

ലണ്ടൻ ഒന്റാരിയോ: അനുഗ്രഹത്തിന്റെയും ആത്മാഭിഷേകത്തിന്റെയും ദിനങ്ങൾക്കായി ഒരുങ്ങി ഒന്റാറിയോയിലെ ലണ്ടൻ നഗരം. ലണ്ടനിലെ സെന്റ് തോമസ് മലങ്കര കത്തോലിക്ക ഇടവകയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 19, 20, 21 തിയ്യതികളിൽ നടക്കുന്ന ബൈബിൾ കൺവെൻഷന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

മലയാളി വിശ്വാസി സമൂഹത്തിന്റെ ആത്മീയ വെളിച്ചമായി പതിറ്റാണ്ടുകളായി പ്രകാശിക്കുന്ന പ്രശസ്ത വചന പ്രഘോഷകനും രോഗശാന്തി ശുശ്രൂഷകനുമായ മാത്യു നായ്കാം പറമ്പിൽ അച്ചന്റെ നേതൃത്വത്തിൽ ഒന്റാരിയോ ലണ്ടൻ 1164 കമ്മീഷണർ റോഡ് വെസ്റ്റ് സെന്റ് ജോർജ്ജ് പാരിഷിൽ വെച്ചാണ് ഈ ആത്മീയ ശുശ്രൂഷ നടത്തപ്പെടുന്നത്. കഴിഞ്ഞ കാലങ്ങളിൽ വടക്കേ അമേരിക്കയിൽ പല നഗരങ്ങളിലും നായ്ക്കാംപറമ്പിൽ അച്ചന്റെ വചന ശുശ്രൂഷ നടത്തപ്പെട്ടിട്ടുണ്ടെങ്കിലും ലണ്ടൻ പ്രദേശത്തു ഈ ആത്മീയ കൂട്ടായ്മ ആദ്യമായിട്ടാണ്. അത് കൊണ്ട് തന്നെ ഈ ബൈബിൾ കൺവെൻഷനെ കുറിച്ചുള്ള വാർത്തകൾ ഇതിനോടകം സഭാഭേദമന്യേ വിശ്വാസികൾക്കിടയിൽ വലിയ ഉണർവും താല്പര്യവും സൃഷ്ടിച്ചു കഴിഞ്ഞതായും ഇതുവരെ അതിൽ പങ്കെടുക്കുവാൻ വേണ്ടി രജിസ്റ്റർ ചെയ്ത വിശ്വാസികളുടെ എണ്ണം അതാണ് വ്യകതമാക്കുന്നത് എന്നും ഭാരവാഹികൾ അറിയിച്ചു.

കൺവെൻഷനിൽ പങ്കെടുക്കുവാൻ ഉള്ള റജിസ്‌ട്രേഷൻ താഴെ കൊടുത്തിരിക്കുന്ന വെബ് ലിങ്ക് വഴി ഓൺലൈൻ ആയി പൂർത്തിയാക്കാവുന്നതാണ്. സെന്റ്. തോമസ് മലങ്കര കത്തോലിക്ക ദേവാലയം ഇടവക വികാരി, ഫാദർ ജോബിൻ തോമസിന്റെയും മറ്റു പാരിഷ് കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ ആണ് കൺവെൻഷനു വേണ്ട ഒരുക്കങ്ങൾ അതിവേഗം പൂർത്തിയായികൊണ്ടിരിക്കുന്നത്. പ്രസ്തുത കൺവെൻഷന്റെ അനുഗ്രഹകരമായ നടത്തിപ്പിന് വേണ്ടി എല്ലാവരുടെയും പ്രാർത്ഥന സഹായങ്ങൾ അഭ്യർത്ഥിക്കുന്നതായി ഫാ. ജോബിൻ തോമസ് ഇടവകക്ക് വേണ്ടി അറിയിച്ചു.

റെജിസ്ട്രഷൻ: stthomaslondon.ca/events

email: malankara.london@gmail.com

ഷിബു കിഴക്കേകുറ്റ് 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ