Wednesday, December 25, 2024
HomeUS Newsഅമേരിക്കയിലെ കോൺഗ്രസ്‌ പ്രവർത്തകർ കെ.പി.സി.സി യുടെ സമ്പത്തും അവകാശവുമാണ്. കെ സുധാകരൻ, കെ പി...

അമേരിക്കയിലെ കോൺഗ്രസ്‌ പ്രവർത്തകർ കെ.പി.സി.സി യുടെ സമ്പത്തും അവകാശവുമാണ്. കെ സുധാകരൻ, കെ പി സി സി പ്രസിഡന്റ്

ജോർജി വറുഗീസ്

‌ ഓ.ഐ.സി.സി ഫ്ലോറിഡാ ചാപ്റ്റർ ഔദ്യോഗികമായി ഉൽഘാടനം ചെയ്‌തു

മയാമി: ഫ്ലോറിഡാ: അമേരിക്കയിലെ സമ്പൽ സമൃദ്ധമായ ജീവിതത്തിലും തിരക്കുകൾക്കിടയിലും നാട്ടിൽനിന്നും ലഭിച്ച രാഷ്ട്രീയ തിരിനാളം കത്തി ജ്വലിപ്പിക്കാൻ ശ്രമിക്കുന്ന കോൺഗ്രസ്‌ പ്രവർത്തകരെയുംനേതാക്കളെയും കെ പി സി സി പ്രസിഡന്റ്‌ അഭിനന്ദിച്ചു. ഫ്ലോറിഡായിലെ ഫോർട്ട്‌ ലോഡർടലിൽഓ.ഐ.സി.സി യുടെ ഫ്ലോറിടാ ചാപ്റ്റർ ഉൽഘാടനം ചെയ്‌തു സംസാരിക്കയായിരുന്നു കെ പി സി സിപ്രസിഡന്റ്‌. ഇവിടത്തെ പ്രവർത്തകരുടെ ആവേശവും പാർട്ടിയോടുള്ള പ്രതിബദ്ധതതയും ഇവിടെ വന്നതിനുശേഷം തനിക്കു നേരിൽ കാണാൻ സാധിച്ചു. കെ പി സി സി നിങ്ങളെ അഭിവാദ്യം ചെയ്യുന്നു. വിദേശത്തെമലയാളി കോൺഗ്രസ് പ്രവർത്തകരുടെ അവകാശം കെ പിസി സി ക്കു തന്നെയാണ്‌. ഈ സ്ഥലത്തുള്ള എല്ലാമലയാളികളിലും കോൺഗ്രസിന്റെ രാഷ്ട്രീയ ആവേശം പകർത്തി പരമാവധി ആളുകളെ ഓ.ഐ.സി.സി യുടെഅംഗതത്തിലേക്കു കൊണ്ടുവരാൻ അദ്ദേഹം നേതൃത്വത്തെ ആഹ്വാനം ചെയ്തു.

ഓ ഐ സി സി പ്രസിഡന്റ്‌ ജോർജി വർഗീസ് തന്റെ ആദ്യക്ഷ പ്രസംഗത്തിൽ കേരളത്തിലും കേന്ദ്രത്തിലും കോൺഗ്രസ്‌ പാർട്ടി അധികാരത്തിൽ വരേണ്ടത് സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും അഭിവൃദ്ധിക്കുംനിലനിൽപ്പിനും അതെന്താപേക്ഷിതമാണെന്ന് വ്യക്തമാക്കി.

10 വർഷത്തിലധികമായി ഫ്ലോറിഡായിൽ പ്രവർത്തിച്ചിരുന്ന ഐ.എൻ.ഓ.സി പിൽകാലത്തു ഐ.ഓ.സി ആയിപ്രവർത്തിച്ചു. ശ്രീമതി ബിനു ചിലമ്പത്തു ആയിരുന്നു ഐ.ഓ.സി പ്രസിഡന്റ്‌. എന്നാൽ കെ.പി.സി.സി യുടെ ആഭിമുഖ്യത്തിൻ, ഓ.ഐ.സി.സി അമേരിക്കയിൽ രൂപീകരിച്ചപ്പോൾ തങ്ങൾ ഏക അഭിപ്രായത്തോടെ ജനറൽബോഡി തീരുമാന പ്രകാരം ഓ.ഐ.സി.സി യായി രൂപം കൊണ്ടു.

കഴിഞ്ഞ ഒരു വർഷത്തോളമായി പ്രവർത്തിച്ചു വരുന്ന ഓ.ഐ.സി.സി ഫ്ലോറിഡാ ഘടകത്തിന്റെ ഉൽഘാടനംകെ പി സി സി പ്രസിഡന്റ്‌ ദീപം തെളിയിച്ചു കൊണ്ട് ഔദ്യഗികമായി നിർവഹിച്ചു. ഓ.ഐ.സി.സി നോർത്ത് കരോലീന ചാപ്റ്ററും ഇതിനോടൊപ്പം ഉൽഘാടനം ചെയ്‌തു.

ഓ.ഐ.സി.സി നാഷണൽ ചെയർമാൻ ജെയിംസ് കൂടൽ ഫ്ലോറിഡായിലെ കോൺഗ്രസ്‌ പ്രവർത്തകരുടെഏകോപിച്ചുള്ള പ്രവർത്തനങ്ങളെ പ്രകീർത്തിച്ചു. അമേരിക്കയിലെ കോൺഗ്രസുകാർ ഒറ്റക്കെട്ടായി നിന്ന്അടുത്ത തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ശക്തിയേകുവാൻ അദ്ദേഹം പ്രവർത്തകരെ ആഹ്വാനം ചെയ്‌തു. സെക്രട്ടറിജോർജ് മാലിയിൽ സ്വാഗത പ്രസംഗത്തിൽ ഫ്ലോറിഡായിലെ ഓ.ഐ.സി.സി യുടെ ഉത്ഭവവും വളർച്ചയുംവിശദീകരിച്ചു. ഓ.ഐ.സി.സി യിലെ മിക്ക അംഗങ്ങളും ഐ.ഓ.സി-യൂ എസ് എ യുടെ അംഗത്വം ഉള്ളവരാണ്.

ഓ ഐ സി സി ഫ്ലോറിഡാ ചെയർപേഴ്സൺ മിസ്സിസ് ബിനു ചിലമ്പത്തു, റീജിയണൽ ചെയർമാൻ ജോയികുറ്റ്യാനി, നോർത്ത് കരോ

ലീന യൂണിറ്റ് പ്രസിഡന്റ്‌ സിബിൻ തോമസ് എന്നിവർ പ്രസംഗിച്ചു

.റീജിയണൽ പ്രസിഡന്റ്‌ സാജൻ കുര്യൻ, നാഷണൽ വൈസ് പ്രസിഡന്റ്‌ ഡോ. മാമ്മൻ സി ജേക്കബ് എന്നിവർഎം.സി മാരായിരുന്നു. മെമ്പർഷിപ് കമ്മിറ്റി കോർഡിനേറ്റർ സേവി മാത്യു 158 അംഗങ്ങളുടെ ഓ.ഐ.സി.സി അംഗത്വ അപേക്ഷകൾ കെ.പി.സി.സി പ്രസിഡന്റിനു കൈമാറി.

യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസ്,‌ കെ. സുധാകരന്റെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചു കൊണ്ടുള്ള വിക്ഞാപനം, ശ്രീ സാജൻ കുരിയന്റെ ആമുഖ പ്രസ്താവനയോടെ കൂപ്പർ സിറ്റി മേയർ ഗ്രേഗ് റോസ്കെ.പി.സി.സി പ്രസിഡന്റിനു കൈമാറി.

ട്രഷറർ മാത്തുക്കുട്ടി തുമ്പമൺ നന്ദി രേഖപ്പെടുത്തി. ഡോ. സുനിൽ കുമാർ, ബ്രോവാർഡ് ഹെൽത്ത്, കേരളസമാജം പ്രസിഡന്റ്‌ ഷിബു ജോസഫ്, നവ കേരള ആർട്സ് വൈസ് പ്രസിഡന്റ്‌ സുശീൽ കുമാർ, അസിസ്റ്റന്റ് ട്രെഷറാർ ബെന്നി വർഗീസ്, കൈരളി ആർട്സ് പ്രസിഡന്റ്‌ വർഗീസ് ജേക്കബ്, ഫ്ലോറിഡാ ബോർഡ്ഓഫ് പ്രൊഫഷണൽ എഞ്ചിനീയർസ് അംഗം ബാബു വരുഗീസ്, മയാമി അസോസിയേഷൻ പ്രസിഡന്റ്‌കുഞ്ഞുമോൻ മാത്യു, മോൾ മാത്യു, പാംബീച് അസോസിയേഷൻ പ്രസിഡന്റ്‌ ഉല്ലാസ് കുര്യാക്കോസ്, ജോബിസെബാസ്റ്റ്യൻ എന്നിവർ കെ പി സി സി പ്രസിഡന്റിനെ അഭിനന്ദിച്ചു പുഷ്പ ഹാരം നൽകി.

ഓ.ഐ.സി.സി പ്രസിഡന്റ്‌ ജോർജി വർഗീസ്, സെക്രെട്ടറി ജോർജ് മാലിയിൽ, ട്രെഷറർ മാത്യൂക്കുട്ടി തുമ്പമൺ, നാഷണൽ വൈസ് പ്രസിഡന്റ്‌ ഡോ. മാമ്മൻ സി ജേക്കബ്, ഡോ. സുനിൽ കുമാർ എന്നിവർ പ്രോഗ്രാം കമ്മിറ്റിഅംഗങ്ങളായും, സേവി മാത്യു, ബിനു ചിലമ്പത്തു, എബി ആനന്ദ്, ജോയി കുറ്റിയാനി, ഷീല ജോസ്, സജിസക്കരിയാസ്, ലുക്കോസ് പൈനുങ്കൽ എന്നിവൾ മെമ്പർഷിപ് ക്യാമ്പയിൻ കമ്മറ്റിയായും, റീജിയനൽചെയർമാൻ സാജൻ കുര്യൻ, ബാബു കല്ലിടിക്കിൽ, ഷിബു ജോസഫ്, അസിസ്സി നടയിൽ, മനോജ്‌ ജോർജ്, ജെയിൻ വാതിയേലിൽ, ബിനു പാപ്പച്ചൻ എന്നിവർ ഫിനാൻസ് കമ്മിറ്റി അംഗങ്ങളായും പ്രവർത്തിച്ചു.

പല രാജ്യങ്ങളിലെ പ്രതിനിധികളെ ഉൾപെടുത്തിയുള്ള ഡാൻസും കലാപരിപാടികളും പ്രോഗ്രാമിന് മാറ്റ് കൂട്ടി.

ജോർജി വറുഗീസ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments