Wednesday, December 25, 2024
Homeകായികംപരമ്പര റാഞ്ചാൻ ഇന്ത്യ.

പരമ്പര റാഞ്ചാൻ ഇന്ത്യ.

റാഞ്ചി : ആദ്യകളിയിലെ ഞെട്ടിപ്പിക്കുന്ന തോൽവിക്കുശേഷം ഗംഭീരമായി തിരിച്ചുവന്ന ഇന്ത്യൻ ടീം പരമ്പര സ്വപ്‌നവുമായി ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ്‌ ടെസ്‌റ്റിനിറങ്ങുന്നു. റാഞ്ചിയിലാണ്‌ ഇന്ന്‌ പോരാട്ടം. പരമ്പരയിൽ 2–-1ന്‌ മുന്നിലാണ്‌ രോഹിത്‌ ശർമയും കൂട്ടരും. റാഞ്ചിയിൽ മഴ ഭീഷണിയുണ്ട്‌. 434 റണ്ണിന്റെ കൂറ്റൻ വിജയമായിരുന്നു രാജ്‌കോട്ടിൽ നടന്ന മൂന്നാംടെസ്‌റ്റിൽ ഇന്ത്യ സ്വന്തമാക്കിയത്‌. ഇംഗ്ലണ്ടിനെ സർവമേഖലയിലും നിഷ്‌പ്രഭമാക്കി. മുൻനിര ബാറ്റർമാർ ഇല്ലാതെയായിരുന്നു ഈ നേട്ടം. യുവതാരങ്ങളായ യശസ്വി ജയ്‌സ്വാളും ശുഭ്‌മാൻ ഗില്ലും സർഫറാസ്‌ ഖാനുമെല്ലാം തകർപ്പൻ കളി പുറത്തെടുത്തു.

മറുവശത്ത്‌, ജോ റൂട്ടിന്റെ മോശം പ്രകടനമാണ്‌ ഇംഗ്ലണ്ടിനെ തളർത്തുന്നത്‌. ആറ്‌ ഇന്നിങ്‌സിൽ 77 റൺമാത്രമാണ്‌ പരമ്പരയിലെ സമ്പാദ്യം. ക്യാപ്‌റ്റൻ ബെൻ സ്‌റ്റോക്‌സ്‌ പന്തെറിയുമെന്നാണ്‌ സൂചന. പേസർ ഒല്ലീ റോബിൻസണും സ്‌പിന്നർ ഷോയിബ്‌ ബഷീറും തിരിച്ചെത്തിയേക്കും. ഇന്ത്യൻ നിരയിൽ പേസർ ജസ്‌പ്രീത്‌ ബുമ്ര കളിക്കുന്നില്ല. ആകാശ്‌ ദീപോ മുകേഷ്‌ കുമാറോ ആയിരിക്കും പകരക്കാരൻ.

ഇന്ത്യൻ ടീം: രോഹിത്‌ ശർമ, യശസ്വി ജയ്‌സ്വാൾ, ശുഭ്‌മാൻ ഗിൽ, രജത്‌ പടിദാർ, സർഫറാസ്‌ ഖാൻ, ധ്രുവ്‌ ജുറേൽ, രവീന്ദ്ര ജഡേജ, ആർ അശ്വിൻ, കുൽദീപ്‌ യാദവ്‌, മുഹമ്മദ്‌ സിറാജ്‌, മുകേഷ്‌ കുമാർ/ആകാശ്‌ ദീപ്‌.

ഇംഗ്ലണ്ട്‌ ടീം: സാക്ക്‌ ക്രോളി, ബെൻ ഡക്കെറ്റ്‌, ഒല്ലീ പോപ്പ്‌, ജോ റൂട്ട്‌, ജോണി ബെയർസ്‌റ്റോ, ബെൻ സ്‌റ്റോക്‌സ്‌, ബെൻ ഫോക്‌സ്‌, ടോം ഹാർട്‌ലി, ഒല്ലീ റോബിൻസൺ, ജയിംസ്‌ ആൻഡേഴ്‌സൺ, ഷോയിബ്‌ ബഷീർ.

RELATED ARTICLES

Most Popular

Recent Comments