ഞാലിയാകുഴി: വാകത്താനം മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ കാവൽ പിതാവായ മോർ ഇഗ്നാത്തിയോസ് നൂറോനോയുടെ നാമത്തിലുള്ള വലിയ പെരുന്നാൾ ജനുവരി 28 ഞായർ , 29 തിങ്കൾ എന്നീ ദിവസങ്ങളിൽ നടത്തപ്പെടുന്നു.
21 ന് ഞായറാഴ്ച പുണ്യശ്ലോകനായ മീഖായേൽ മോർ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ 68 – മത് ഓർമ്മ പെരുന്നാളിനോടനുബന്ധിച്ച് രാവിലെ 7 ന് പ്രഭാത നമസ്കാരം, 8 മണിക്ക് വിശുദ്ധ കുർബ്ബാന, പ്രദക്ഷിണം, ആശിർവാദം, നേർച്ചവിളമ്പ് എന്നിവയ്ക്ക് ശേഷം 10.15 ന് വികാരി – റവ. ഫാ. അലക്സ് ഫിലിപ്പ് കടവുംഭാഗത്തിന്റെ നേതൃത്വത്തിൽ പള്ളി കൊടിമരത്തിലും ഞാലിയാകുഴി കവലയിലെ വിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള കുരിശുപള്ളിയിലെ കൊടി മരത്തിലും കൊടി ഉയർത്തുന്നതോടുകൂടി വലിയ പെരുന്നാളിന് തുടക്കം കുറിക്കും.
28 ന് ഞായറാഴ്ച വൈകുന്നേരം 6.30 ന് സന്ധ്യാപ്രാർത്ഥനയെ തുടർന്ന് പ്രസംഗവും സെമിത്തേരിയിൽ ധൂപപ്രാർത്ഥനയും നടത്തപ്പെടും. 7.45 ന് ദൈവാലയത്തിൽ നിന്നും ആഘോഷപൂർവ്വമായ റാസ പുറപ്പെട്ട് ഞാലിയാകുഴി കുരിശുപള്ളിയിൽ എത്തി ധൂപപ്രാർത്ഥന നടത്തി കൈ മുത്തിനുശേഷം റാസ തിരികെ പള്ളിയിൽ എത്തിച്ചേരുമ്പോൾ സൂത്താറ, ആശീർവാദം എന്നിവ ഉണ്ടായിരിക്കും.
29 ന് തിങ്കളാഴ്ച രാവിലെ 7.30 ന് പ്രഭാത പ്രാർത്ഥനയും 8.30 ന് കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ തോമസ് മോർ തീമോത്തിയോസിന്റെ മുഖ്യ
കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയും തുടർന്ന് മദ്ധ്യസ്ഥ പ്രാർത്ഥനയും എൻഡോവ്മെന്റ് വിതരണവും നടക്കും. തുടർന്ന് പ്രദക്ഷിണം, ആശീർവാദം , കൈമുത്ത് , നേർച്ചവിളമ്പ് എന്നിവയ്ക്ക് ശേഷം കൊടിയിറക്കുന്നതോടുകൂടി പെരുന്നാൾ സമാപിക്കും.
സുറിയാനി ഓർത്തഡോക്സ് സഭയുടെ മൂന്നാമത്തെ പാത്രിയർക്കീസ് ആയിരുന്നു മോർ ഇഗ്നാത്തിയോസ്. ഇഗ്നാത്തിയോസ് എന്നത് ദൈവത്തെ വഹിക്കുന്നവൻ എന്നും ദൈവത്താൽ വഹിക്കപെട്ടവൻ എന്നും നൂറോനൊ എന്നത് അഗ്നിമയൻ എന്നും അഥവാ അഗ്നിക്കടുത്തവൻ എന്നും അർത്ഥമാക്കപ്പെടുന്നു. യേശു തൻറെ മടിയിലിരുത്തിയ ശിശു മോർ ഇഗ്നാത്തിയോസ് ആയിരുന്നു എന്നാണ് ചരിത്രത്തിൽ പിതാക്കന്മാർ രേഖപ്പെടുത്തിയിരിക്കുന്നത്.
ദേശത്തിനും ഇടവകക്കും കാവലും കോട്ടയുമായി സ്തിതി ചെയ്യുന്ന മോർ ഇഗ്നാത്തിയോസ് നൂറോനൊയുടെ മധ്യസ്ഥതയിൽ അഭയപ്പെട്ടുകൊണ്ട് നേർച്ചകാഴ്ചകളോടെ പെരുന്നാളിൽ സംബന്ധിച്ചിട്ടുള്ള ഇടവക ജനങ്ങൾക്കും മറ്റ് അനേകം ഭക്തർക്കും ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങൾ ദൈവത്തോടുള്ള അതിയായ വിശ്വാസത്തിൻ്റെ പേരിൽ ദൈവത്തെ തള്ളി പറയാൻ തയ്യാറാകാഞ്ഞതുമൂലം കേസരികൾക്ക് അഥവാ സിംഹങ്ങൾക്ക് ഇരയായി തീർന്ന ആ മഹാ പരിശുദ്ധന്റെ വിശുദ്ധിയും ദൈവത്തോടുള്ള ഭക്തിയും പ്രകടമാക്കുന്നു. അതിനാൽതന്നെ ലോകത്തിൽ ഏറ്റവുമധികം പള്ളികൾ സ്ഥാപിക്കപ്പെട്ടിട്ടുള്ളത് ഈ മഹാപരിശുദ്ധന്റെ നാമത്തിലാണ്.
വികാരി – ഫാ. അലക്സ് ഫിലിപ്പ് കടവുംഭാഗം , സഹ വൈദീകൻ – ഫാ. അജീഷ് പുന്നൻ , ട്രസ്റ്റി – എബ്രഹാം കുര്യൻ പാതിയപ്പള്ളി , സെക്രട്ടറി – സന്തോഷ് പി. ഏബ്രഹാം പാതിയപ്പള്ളി തുടങ്ങിയവർ പെരുന്നാൾ ചടങ്ങുകൾക്ക് നേത്രത്വം നൽകും.