Saturday, January 4, 2025
Homeസിനിമപുതുമുഖങ്ങൾക്കൊപ്പം സംവിധായകൻ അജയ് വാസുദേവും, തിരക്കഥാകൃത്ത് നിഷാദ് കോയയും ഒന്നിക്കുന്ന ആക്ഷൻ സൈക്കോ ത്രില്ലർ 'മുറിവ്'...

പുതുമുഖങ്ങൾക്കൊപ്പം സംവിധായകൻ അജയ് വാസുദേവും, തിരക്കഥാകൃത്ത് നിഷാദ് കോയയും ഒന്നിക്കുന്ന ആക്ഷൻ സൈക്കോ ത്രില്ലർ ‘മുറിവ്’ ; ജൂൺ 14ന് തീയേറ്റർ റിലീസിന് തയ്യാറായി.

വേ ടു ഫിലിംസ് എന്റർടൈൻമെന്റ്, ബിയോണ്ട് സിനിമാ ക്രിയേറ്റീവ്സ് എന്നീ ബാനറുകളിൽ കെ.ഷെമീർ രചനയും സംവിധാനവും നിർവ്വഹിച്ച് പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ‘മുറിവ്’. ചിത്രം ജൂൺ 14ന് പെരുന്നാൾ റിലീസായി എത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. മാസ് ചിത്രങ്ങളുടെ സംവിധായകൻ അജയ് വാസുദേവ്, തിരക്കഥാകൃത്തും നിർമ്മാതാവുമായ നിഷാദ് കോയ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സാൻഹ സ്റ്റുഡിയോ റിലീസാണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്.

നിരവധി പുതുമുഖങ്ങൾക്കൊപ്പം ചിത്രത്തിൽ ഷാറൂഖ് ഷമീർ, റിയാദ് മുഹമ്മദ്, കൃഷ്ണ പ്രവീണ, സോന ഫിലിപ്പ്, അൻവർ ലുവ, ശിവ, ഭഗത് വേണുഗോപാൽ, ദീപേന്ദ്ര, ജയകൃഷ്ണൻ, സൂര്യകല, ലിജി ജോയ് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. ഹരീഷ് എ.വി ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിൻ്റെ എഡിറ്റിംഗ് ജെറിൻ രാജുമാണ് നിർവഹിക്കുന്നത്. യൂനസിയോ സംഗീതം പകർന്നിരിക്കുന്ന ചിത്രത്തിൻ്റെ മ്യൂസിക് റൈറ്റ്സ് ഗുഡ്‌വിൽ എന്റർടൈൻമെന്റ്സ് സ്വന്തമാക്കിയിരുന്നു. സുഹൈൽ സുൽത്താന്റെ മനോഹരമായ വരികൾ സിത്താര കൃഷ്ണകുമാർ, ശ്രീജിഷ്, ശ്യാംഗോപാൽ, ആനന്ദ് നാരായണൻ, പി ജയലക്ഷ്മി തുടങ്ങിയവരും ആലപിച്ചിരിക്കുന്നു. പ്രോജക്ട് ഡിസൈനർ: പി ശിവപ്രസാദ്.

പ്രൊഡക്ഷൻ കൺട്രോളർ: സന്തോഷ് ചെറുപൊയ്ക, കലാസംവിധാനം: അനിൽ രാമൻകുട്ടി, വസ്ത്രാലങ്കാരം: റസാഖ് തിരൂർ, മേക്കപ്പ്: സിജേഷ് കൊണ്ടോട്ടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഉനൈസ് എസ്, അസോസിയേറ്റ് ഡയറക്ടർ: ഷഫിൻ സുൽഫിക്കർ, അസോസിയേറ്റ് ക്യാമറമാൻ: പ്രസാദ്, സൗണ്ട് ഡിസൈൻ & മിക്‌സ്: കരുൺ പ്രസാദ്, കളറിസ്റ്റ്: സെൽവിൻ (മാഗസിൻ സ്റ്റുഡിയോ കൊച്ചി), കൊറിയോഗ്രഫി: ഷിജു മുപ്പത്തടം, ആക്ഷൻ: റോബിൻ ടോം , സ്റ്റുഡിയോ: സൗണ്ട് ബ്രൂവറി, എറണാകുളം, പി.ആർ.ഒ: പി ശിവപ്രസാദ്, ടൈറ്റിൽ: മാജിക് മൊമെന്റ്സ്, സ്റ്റിൽസ്: അജ്മൽ ലത്തീഫ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ബിസി ക്രിയേറ്റീവ്സ്, ഡിസൈൻസ്: രാഹുൽ രാജ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments