എപ്പോഴും രോഗത്തിന് കീഴ്പ്പെടുന്നതിന് കാരണം പ്രതിരോധ ശേഷിയുടെ മാത്രമല്ല, വൈറ്റമിന്‍ ഡി അഭാവത്തിന്റെ കൂടി പ്രതിഫലനമാകാം. അമിതമായ ക്ഷീണം, ഉറക്കമില്ലായ്മ, എല്ലുവേദന, വിഷാദം, മുടികൊഴിച്ചില്‍, പേശിക്ക് ദുര്‍ബലത, വിശപ്പില്ലായ്മ തുടങ്ങിയ അസ്വസ്ഥതകളും വൈറ്റമിന്‍ ഡി കുറയുന്നതുകൊണ്ടാകാം.
വൈറ്റമിന്‍ ഡിയുടെ അഭാവം കുട്ടികളില്‍ റിക്കറ്റ്സ് പോലുള്ള രോഗങ്ങള്‍ക്കും മുതിര്‍ന്നവരില്‍ ഓസ്റ്റിയോമലാസിയക്കും ഓസ്റ്റിയോപോറോസിസിനും കാരണമാകാം. ഇതിനുപുറമേ പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, അര്‍ബുദം, മള്‍ട്ടിപ്പിള്‍ സ്‌കളീറോസിസ് എന്നിങ്ങനെയുള്ള ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളും വൈറ്റമിന്‍ ഡി അഭാവവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്.
പ്രമേഹ സാധ്യത കുറയ്ക്കുന്നതിലും വിറ്റാമിന്‍ ഡി വലിയ പങ്കാണ് വഹിക്കുന്നത്. വിറ്റാമിന്‍ ഡിയുടെ അളവ് കുറയുകയാണെങ്കില്‍ ഇന്‍സുലിന്‍ പ്രതിരോധ സാധ്യത വര്‍ദ്ധിക്കുന്നു. ഇന്‍സുലിന്‍ പ്രതിരോധവും കുറഞ്ഞ അളവില്‍ വിറ്റാമിന്‍ ഡിയും ഉള്ള ആളുകള്‍ക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. വിറ്റാമിന്‍ ഡി ശരീരത്തിലെ ഇന്‍സുലിന്‍ പാതകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവ് തടയാന്‍ കോശങ്ങളെ കാര്‍ബോഹൈഡ്രേറ്റും പഞ്ചസാരയും നന്നായി ആഗിരണം ചെയ്യാന്‍ അനുവദിക്കുകയും ചെയ്യുന്നു.
മുട്ടയുടെ മഞ്ഞക്കരു, സാല്‍മണ്‍ മത്സ്യം, അയല, കൂണ്‍, പാല്‍ എന്നിവയില്‍ വിറ്റാമിന്‍ ഡി ധാരാളമുണ്ട്. സൂര്യപ്രകാശമാണ് വിറ്റാമിന്‍ ഡിയുടെ പ്രധാന ഉറവിടം. അതിനാല്‍, ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ അളവ് മെച്ചപ്പെടുത്താനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം സൂര്യപ്രകാശം കൊള്ളുക എന്നത് തന്നെയാണ്. ഭക്ഷണത്തില്‍ നിന്ന് ആവശ്യത്തിന് വൈറ്റമിന്‍ ഡി ലഭിക്കാത്തവര്‍ക്ക് സപ്ലിമെന്റുകളെയും ആശ്രയിക്കാം.