Saturday, March 14, 2026
Homeകേരളംആറ്റിങ്ങലിൽ കെഎസ്ആർടിസി ബസ് സ്കൂൾ ബസിൽ ഇടിച്ചുണ്ടായ അപകടത്തിൽ അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്ക്

ആറ്റിങ്ങലിൽ കെഎസ്ആർടിസി ബസ് സ്കൂൾ ബസിൽ ഇടിച്ചുണ്ടായ അപകടത്തിൽ അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്ക്

തിരുവനന്തപുരം ആറ്റിങ്ങലിൽ കെഎസ്ആർടിസി ബസ് സ്കൂൾ ബസിൽ ഇടിച്ച് അപകടം. സിഗ്നലിൽ നിർത്തിയിട്ടിരുന്ന സ്കൂൾ ബസ്സിന് പുറകിൽ കെഎസ്ആർടിസി ഇടിക്കുകയായിരുന്നു. അപകടത്തിൽ അഞ്ച് വിദ്യാർഥികളെ ചെറിയ പരുക്കോടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ എട്ടുമണിയോടു കൂടിയാണ് ആറ്റിങ്ങൽ ആലംകോട് അപകടം ഉണ്ടായത്.

മുപ്പതോളം വിദ്യാർഥികളായിരുന്നു ബസ്സിൽ ഉണ്ടായിരുന്നത്. അപകടത്തിൽ സ്കൂൾ ബസ്സിന്റെ പിൻഭാഗം പൂർണമായും തകർന്നു. കെഎസ്ആർടിസി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചതാണെന്നാണ് ആറ്റിങ്ങൽ പൊലീസിന്റെ വിലയിരുത്തൽ. സംഭവത്തിൽ ഡ്രൈവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com