കണ്ണിനു കുളിർമയും മനസ്സിന് സന്തോഷവും നൽകുന്ന മഞ്ഞ നിറത്താലുള്ള പൂക്കളാൽഅലംകൃതമായ കടുക് കൃഷിയെ കുറിച്ചുള്ള ഒരു വിവരണം ആണ് ഇന്നത്തേത്.
മഞ്ഞുകാലം തുടങ്ങുന്നതോടെ കടുക് കൃഷി ആരംഭിക്കുന്നു.
ഇന്ത്യയിലെ ഒരു പ്രധാന എണ്ണ ക്കുരു വിളയായ കടുക് ചെടി ”ക്രൂസി ഫെറ” കുടുംബത്തിൽ പെടുന്നവയാണ്. കുറഞ്ഞ ചെലവിൽ എളുപ്പം ആരംഭിക്കാവുന്ന കടുക് കൃഷി ഉൽപാദനത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ഭാരതത്തിൽ മിക്ക കറികളിലും സ്വാദ് കൂട്ടുന്നതിനായി കടുക് താളിക്കുന്ന രീതി ഇപ്പോഴും നിലനിൽക്കുന്നു. ഔഷധങ്ങളുടെ ദേവനായ ഈസ് കല്പസാണ് കടുക് കണ്ടുപിടിച്ചത് എന്ന് ഗ്രീക്കുകാർ വിശ്വസിക്കുന്നു.
സർവ്വ സാധാരണമായി ഉപയോഗിക്കുന്ന കടുക് ശൈത്യകാലവിള എന്ന രീതിയിൽ പഞ്ചാബ് ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ കൃഷി ചെയ്തുവരുന്നു.
ഹരിയാനയിലെ ഗുരുഗ്രാമിലും ശൈത്യകാലത്തിന്റെ തുടക്കത്തിൽ നവംബർ പകുതിയോടെ കടുക് കൃഷി ആരംഭിക്കുന്നു. കടുക് കായകൾ ഒന്നു തൊട്ടു നോക്കുമ്പോൾ അറിയുന്നുണ്ടേ ഇപ്പോൾ ഏതാണ്ട് പാകമായിട്ടുണ്ടെന്ന്.
വിളവെടുത്ത വിളകൾ 7മുതൽ 10 ദിവസത്തേക്ക് അടുക്കി വെക്കുകയും ശരിയായി ഉണക്കിയ ശേഷം മെതിക്കൽ പ്രവർത്തനം പൂർത്തിയാക്കുകയും ചെയ്യുന്നു. ഏകദേശം 110 മുതൽ 160 ദിവസം കൊണ്ട് കടുക് വിളയുന്നു.
പുരാതനകാലം മുതൽ കടുക് ഒരു സുഗന്ധ വ്യഞ്ജനമായി ഉപയോഗിക്കുന്നതായി അറിയപ്പെട്ടിരുന്നുവെന്ന് ബിസി 3000 മുതലുള്ള ഇന്ത്യൻ സുമേറിയൻ ഗ്രന്ഥങ്ങളിൽ വിവരിച്ചിരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിൽ കടുക് ഒരു സുഗന്ധ വ്യഞ്ജനമായുള്ള ഉപയോഗം വളർന്നു. കടുക് വിത്തുകൾ വെള്ളയും തവിട്ടു നിറത്തിലുള്ളതും ഉണ്ട്. ഇവയുടെ വ്യത്യസ്ത രുചികൾ വ്യത്യസ്ത സുഗന്ധ വ്യഞ്ജനത്തിൽ ഉപയോഗിക്കുന്നു.
പാചക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കടുകിന് ഒട്ടേറെ ഗുണങ്ങൾ ഉണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ കടുക് കൃഷി ചെയ്യുന്ന സംസ്ഥാനം രാജസ്ഥാനാണ്. കൂടാതെ മധ്യപ്രദേശ്, യു പി ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിലും കടുക് കൃഷി ചെയ്യപ്പെടുന്നു. ഇവിടെയുള്ള കർഷകരെ സംബന്ധിച്ചിടത്തോളം കടുക് അവർക്ക് ഒരു പ്രധാന വിളയാണ്.
കടുക് കാണാൻ ഒത്തിരി ചെറുതാണെങ്കിലും ഒട്ടേറെ ഗുണങ്ങളുണ്ടേ.
കടുക് വിത്തിൽ നിന്ന് ചതച്ച ഉത്പന്നമായ കടുകെണ്ണ കൈകാൽ കഴപ്പിന് നല്ലൊരു ഔഷധമാണ്. കടുകെണ്ണയുടെ ഉപയോഗം കൂടുതൽ കാണുന്നത്
കേരളത്തേക്കാൾ ഉപരി കൊൽക്കത്ത, ഡൽഹി തുടങ്ങിയ ഒട്ടേറെ സംസ്ഥാനങ്ങളിലാണ്.
കൊൽക്കത്തയിൽ ബംഗാളികളുടെ പ്രധാന ഉപയോഗ്യമായ ഒന്നാണ് കടുകെണ്ണ. ഇവർ ഭക്ഷണം ഉണ്ടാക്കുന്നതിനും, നവജാതശിശുക്കളിൽ ഓയിൽ മസാജ് ചെയ്യുന്നതിനും, മുതിർന്നവർ കടുകെണ്ണ പുരട്ടിയുള്ള തേച്ചു കുളിയും നടത്തുന്നു
തുടരും..