Logo Below Image
Saturday, April 12, 2025
Logo Below Image
Homeഅമേരിക്കറിപ്പോർട്ടർ റൂബിൻ ലാലിന് കസ്റ്റഡിയിൽ ക്രൂര മർദനം, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ്...

റിപ്പോർട്ടർ റൂബിൻ ലാലിന് കസ്റ്റഡിയിൽ ക്രൂര മർദനം, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രതിഷേധിച്ചു

-പി പി ചെറിയാൻ

ഡാളസ് :‘ അർദ്ധരാത്രി വീട്ടിൽ കിടന്നുറങ്ങുകയായിരുന്നു റിപ്പോർട്ടർ റൂബിൻ ലാലിനെ നിർദ്ധാക്ഷണ്യം കസ്റ്റഡിയിലെടുത്തു ക്രൂരമായി മർദിക്കുകയും മൊബൈൽ ഫോൺ എറിഞ്ഞ് പൊട്ടിക്കുകയും അർദ്ധനഗ്‌ദനായി സെല്ലിൽ അടച്ചിടുകയും ചെയ്തത് മാധ്യമപ്രവർത്തകർക്കുനേരെ വർധിച്ചുവരുന്ന പോലീസ് അക്രമ പരമ്പരകളുടെ ഭാഗമാണെന്നും ഇത്തരം സംഭവങ്ങൾ കേരളത്തിന് അപമാനകരമാണെന്നും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ്.

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ്. ഈ സംഭവത്തിൽ ശക്തിയായി പ്രതിഷേധികുന്നുവെന്നും കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും പ്രസിഡന്റ് സണ്ണി മാളിയേക്കലും സെക്രട്ടറി ബിജിലി ജോർജും അഡ്‌വൈസറി ബോർഡ് ചെയര്മാന് ബെന്നി ജോണും സംയുക്തമായി ആഭ്യന്തര വകുപ്പിന്റെ ചുമലകൂടി വഹിക്കുന്ന മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു..വനം വകുപ്പ് നൽകിയ പരാതിയിലാണ് ട്വന്റി ഫോർ അതിരപ്പള്ളി റിപോർട്ടറെ പോലീസ് അറസ്റ്റു ചെയ്തു ലോക്കപ്പിൽ പാർപ്പിച്ചത്

കാട്ടുപന്നിയെ വണ്ടിയിടിച്ച സംഭവത്തിൽ വനം വകുപ്പിന്റെ അനാസ്ഥ ചൂണ്ടിക്കാണിച്ച് റൂബിൻ നേരത്തെ ചെയ്തിരുന്നു വാർത്തയെ തുടർന്ന് കാട്ടുപന്നിയെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി സ്ഥലത്ത് നിന്ന് മാറ്റുന്ന ദൃശ്യങ്ങൾ പകർത്താൻ റൂബിൻ ശ്രമിക്കുകയും വനം വകുപ്പ് ഉദ്യോഗസ്ഥർ തടയുകയും ചെയ്യുന്നതിൽ നിന്നാണ് സംഭവങ്ങൾ ആരംഭിക്കുന്നത്.
ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി എന്നു കാണിച്ച് വനം വകുപ്പ് കേസെടുക്കുകയും, പോലീസിന് പരാതി നൽകുകയും ചെയ്തു. ഇന്നലെ രാത്രി വീട്ടിൽ നിന്നും പോലീസ് പിടിച്ചുകൊണ്ടു പോയ തന്നെ രാത്രി മുഴുവൻ അടിവസ്ത്രത്തിൽ നിർത്തി മർദിക്കുകയായിരുന്നു എന്നും റൂബിൻ കോടതിയിൽ പറഞ്ഞിരുന്നു

റോഡിൽ എറിഞ്ഞു പൊട്ടിച്ച മൊബൈൽ ഫോൺ കണ്ണംകുഴി തോട്ടിലേക്ക് എറിഞ്ഞെന്നാണ് റൂബിൻ പറയുന്നത്. ഫോണിൽ വനം വകുപ്പിനെതിരെയുള്ള നിർണായക വിവരങ്ങളുണ്ടായിരുന്നു എന്നും പറയുന്നു. സിഐ ആൻഡ്രിക് ഗ്രോമിക്ക് തന്നെ മർദിച്ചു എന്നും വച്ചേക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും പറയുന്ന റൂബിൻ നേരം വെളുക്കുന്നതു വരെ പോലീസ് തല്ലിയെന്നും പറയുന്നു.

ഇന്നലെ രാവിലെയാണ് അതിരപ്പള്ളിയിൽ വാഹനമിടിച്ച് പരുക്കേറ്റ പന്നിയുടെ ദൃശ്യങ്ങളെടുക്കാൻ റൂബിൻ ലാൽ എത്തിയത്. വനം വകുപ്പുമായും വന്യജീവി ശല്യവുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ നൽകുന്ന റൂബിനെതിരെ നേരത്തെ തെന്നെ വനം വകുപ്പ് കേസുകൾ എടുത്തിട്ടുണ്ട്. പോലീസും വനം വകുപ്പും ചേർന്ന് തന്നോടുള്ള മുൻവൈരാഗ്യം തീർക്കുകയായിരുന്നു എന്നാണ് റൂബിന്റെ ആരോപണം അടിയന്തിരമായി അന്വേഷിക്കണമെന്നും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ആവശ്യപ്പെട്ടു.

-പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ