Sunday, June 23, 2024
Homeസ്പെഷ്യൽ👬👫കുട്ടീസ് കോർണർ 👬👫 (മുപ്പത്തി ആറാം വാരം)

👬👫കുട്ടീസ് കോർണർ 👬👫 (മുപ്പത്തി ആറാം വാരം)

സൈമ ശങ്കർ

ഹായ് കുട്ടീസ്!! ഇന്ന് നമുക്ക് (A)പൊതു അറിവ് (B)നാക്കുളുക്കി
(C)പദ്യം (D)സ്റ്റാമ്പ് കൂടാതെ ഈ ആഴ്ചയും എളുപ്പത്തിൽ (E) സ്റ്റെപ് ബൈ സ്റ്റെപ് ആയി വരയ്ക്കുന്ന ഒരു ചിത്രം കൂടി കാണാം ട്ടോ 😍 കുട്ടീസ് ഒഴിവു സമയങ്ങൾ അവ വരച്ചു നോക്കുന്നുണ്ടല്ലൊ…. ല്ലേ 😍

എന്ന് സ്വന്തം
ശങ്കരിയാന്റി.

👫A) പൊതു അറിവ്

നാനാർത്ഥം

1)അണി – ധരിക്കുക, ഒരുങ്ങുക, ഭംഗിയുള്ള, നിരനിരയായ

2)അദി – പർവ്വതം, വൃക്ഷം, മേഘക്കൂട്ടം, സൂര്യൻ

3)അധികാരം – ആധിപത്യം, ഉദ്യോഗം, കടമ, അദ്ധ്യായം

4)അനന്തം – അവസാനമില്ലാത്തത്, ആകാശം, സ്വർണ്ണം

5)അന്നം – ചോറ്, അരയന്നം, ധാന്യം

6)അൻപ് – സ്നേഹം, ദയ, ഭക്തി

7)അന്യായം – അനീതി, സങ്കടം, മര്യാദകേട്, ഹർജി

8)അമൃതം – മോക്ഷം, മധുരപദാർത്ഥം, നെയ്യ്, ചിറ്റമൃത്

9)അംബരം – ആകാശം, വസ്ത്രം , പാപം, ജലം

10)അരി – ധാന്യമണി, ശ്രതു, അരിയുക, അരിക്കുക

📗📗

👫B) നാക്കുളുക്കി

കുട്ടീസ്… കഴിഞ്ഞ ആഴ്ചകളുടെ തുടർച്ച യായി ഈ വാരത്തിലും നമുക്ക് ചില വരികൾ വേഗത്തിൽ ചൊല്ലി നോക്കാം. ടങ് ട്വിസ്റ്റർ എന്ന് ഇംഗ്ലീഷിൽ പറയുന്ന കുറച്ചു നാക്കുളുക്കി വാചകങ്ങൾ വേഗത്തിൽ വായിച്ചു രസിച്ചോളൂ.. 😍കഴിഞ്ഞ ആഴ്ചകളിലെ ചൊല്ലി നോക്കിയോ..?

ഉരുളയെടുത്തിട്ടുരുളിയിലിട്ടു
ഉരുളിയെടുത്തിട്ടുറിമേല് വച്ചു
ഉറിയിലിരുന്നിട്ടുരുളി പിരണ്ടു
ഉരുളയും ഉരളിയും ഉറിയും കൂടി
തിത്തോം തകൃതോം തറയില് വീണിട്ടുരുളകളങ്ങനെയുരളോടുരുൾ
ഉരുളയുമുരിളിയും ഉരുളോടുരുൾ

📗📗

👫C) പണ്ടേ പ്രചാരത്തിലുള്ള പദ്യങ്ങൾ(4)

ഹായ് കുട്ടീസ് ഈ വാരവും നമുക്ക് പണ്ടേ നാട്ടിൽ പാടുന്ന കുട്ടി കവിതകളിൽ ഒന്ന് കൂടി വായിക്കാം… ട്ടോ ഈ ആഴ്ചയിൽ അമ്മയെ കുറിച്ചൊരു കവിത ആയാലോ കുട്ടീസ്. 😍

സ്നേഹ സമുദ്രമാണെന്റെ അമ്മ
കാരുണ്യ വാരിധിയെന്റെ അമ്മ.
കുറ്റം ചെയ്താൽ ശാസിക്കുമമ്മ
എൻ ജീവമാർഗദർശിയാണമ്മ.
എൻ കുടുംബത്തിൻ ദീപമാണമ്മ
ദേവീതുല്യമാണെന്നമ്മ.
നേർവഴിയെ നയിക്കുമെന്നമ്മ
കോഴിക്കു തൻ കുഞ്ഞെന്നപോലെ
ലാളിച്ചീടുമെന്നമ്മ.
പുലർകാലദീപമെന്നമ്മ-
ദിനവും പ്രകാശിക്കുമെന്നമ്മ.

📗📗

👫D) സ്റ്റാമ്പിന്റെ കഥ(17)

തങ്ങള്‍ കുഞ്ഞു മുസ്‌ലിയാർ

2001-ൽ ഭാരതീയ തപാൽ വകുപ്പ് മുസലിയാരുടെ ജന്മശതാബ്ദി വർഷത്തിൽ 4 രൂപ മുഖവിലയുള്ള തപാൽ സ്റ്റാമ്പ് പുറത്തിറക്കി അദ്ദേഹത്തെ ആദരിച്ചു.

കേരളത്തില്‍ വിദ്യാഭ്യാസം, പത്രപ്രവര്‍ത്തനം, സംസ്കാരം എന്നീ മേഖലകളില്‍ വിലമതിക്കാനാവാത്ത സം‌ഭാവനകള്‍ നല്‍കിയ പ്രശസ്തനായ ഒരു വ്യവസായിയും, സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്നു തങ്ങള്‍ കുഞ്ഞു മുസ്‌ലിയാര്‍.1897 ജനുവരി 12 ന് കൊല്ലത്തെ ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന്റെ വംശപരമ്പര എട്ടാംനൂറ്റാണ്ടിൽഇന്ത്യയിലെത്തിയ ഇതിഹാസ ഇസ്‌ലാമിക മിഷനറിയായിരുന്ന മാലിക് ബിൻദീനാറിലേക്കും പിന്നീടുള്ള കാലഘട്ടത്തിൽ ഷെയ്ഖ് അലി ഹസ്സൻ മുസലിയാരുടെ തലമുറയിൽ നിന്നുമാണ്. അദ്ദേഹത്തിന് ശേഷമുള്ള 12-ാം തലമുറയിൽ പെട്ടയാളാണ് അദ്ദേഹം.

കിളികൊല്ലൂര്‍ കന്നിമേല്‍ മുസ്‌ലിയാര്‍ കുടുംബത്തിലെ ജനാബ് അഹമ്മദ്കുഞ്ഞ് മുസ്‌ലിയാരാണ് പിതാവ്. സാധാരണ സ്കൂള്‍ വിദ്യാഭ്യാസം മാത്രമേ തങ്ങള്‍ കുഞ്ഞിന് ബാല്യത്തില്‍ ലഭിച്ചുള്ളൂ. 18-ആമത്തെ വയസ്സില്‍ ജോലി തേടി സിലോണില്‍ പോയി. അവിടെ രത്നഖനന തൊഴിലിലേര്‍പ്പെട്ടു കുറച്ചുകാലം കഴിഞ്ഞുകൂടി. അതിനുശേഷം മലയയിലേക്കു പോയി. കുറേക്കാലത്തെ പ്രയത്നഫലമായ സംബാദ്യവുമായി നാട്ടിലെത്തുകയും 1935-ല്‍ കശുവണ്ടി വ്യവസായത്തിന് ആരംഭമിടുകയും ചെയ്തു. കേരളത്തില്‍ കശുവണ്ടി വ്യവസായം തുടങ്ങിവരുന്ന കാലമായിരുന്നു അത്. കിളികൊല്ലൂരില്‍ ആദ്യമായി ഒരു കശുവണ്ടി ഫാക്ടറി സ്ഥാപിച്ച്‌ അനേകം തൊഴിലാളികള്‍ക്ക് ഒരുമിച്ചിരുന്നു പണി ചെയ്യുവാനുള്ള സൗകര്യമൊരുക്കി.അക്കാലത്ത് കൊല്ലം പട്ടണം അവികസിത പ്രദേശമായിരുന്നു. കശുവണ്ടി സംസ്കരണവും വ്യാപാരവും മാത്രമായിരുന്നു സാമ്പത്തിക പ്രവർത്തനം, ഒരു ഇംഗ്ലീഷുകാരനാണ് ഈ ബിസിനസ്സ് സ്വന്തമാക്കിയത്. അന്നുവരെ ഒരു നാട്ടുകാരും ഈ കച്ചവടത്തിലേക്ക് ഇറങ്ങിയിരുന്നില്ല. കശുമാവിനാൽ അനുഗ്രഹീതമായിരുന്ന തിരുവിതാംകൂറിൽ വലിയ സാധ്യതകളുള്ള വയലായാണ് മുസലിയാർ കണ്ടെത്തിയത്. ചെറുകിട കർഷകരിൽ നിന്ന് അദ്ദേഹം അസംസ്കൃത കശുവണ്ടി വാങ്ങാൻ തുടങ്ങി, അത് സംസ്കരിച്ച് വ്യവസായികൾക്ക് കേർണലുകൾ വിതരണം ചെയ്തു. താമസിയാതെ സ്വന്തമായി ഒരു സ്വതന്ത്ര ഫാക്ടറി നിലവിൽ വന്നു, അത് കേരളത്തിലെ ആദ്യത്തെ സമ്പൂർണ കശുവണ്ടി ഫാക്ടറിയായിരുന്നു. രണ്ടാം ലോകമഹായുദ്ധസമയത്ത് കശുവണ്ടി കൊണ്ടുപോകുന്ന കപ്പലുകൾക്ക് ഇൻഷുറൻസ് പരിരക്ഷ നിഷേധിക്കപ്പെടുകയും സ്വാഭാവികമായും വ്യവസായികൾ തങ്ങളുടെ ചരക്കുകൾ കയറ്റുമതി ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. മുസലിയാർ റിസ്ക് എടുത്ത് നല്ല ലാഭം കൊയ്തു. തീർച്ചയായും അത് അദ്ദേഹത്തിന്റെ വ്യാവസായിക ജീവിതത്തിൽ ഒരു വഴിത്തിരിവായിരുന്നു.
26 ഫാക്ടറികൾ അദ്ദേഹം സ്വന്തമാക്കി, 25000 പേർക്ക് തൊഴിൽ നൽകി. അമേരിക്കൻ മാസികയായ ഫോർച്യൂൺ തന്റെ സ്വന്തം ഫാക്ടറികൾക്ക് കീഴിൽ ഇത്രയധികം തൊഴിലാളികളെ നിയമിച്ച ലോകത്തിലെ ഒരേയൊരു വ്യക്തി (കമ്പനിയുടെ രൂപത്തിലല്ല) മുസലിയാരുടെ പേര് പരാമർശിച്ചു. ഒരു ടൈൽ ഫാക്ടറി, സോമില്ലുകൾ, ടിൻ ഫാക്ടറി, വർക്ക്ഷോപ്പുകൾ, ടഗ് ആൻഡ് ബാർജ് സർവീസ് എന്നിവയും അദ്ദേഹം സ്വന്തമാക്കിയിരുന്നു. ഈ മേഖല വികസിപ്പിച്ച്‌ വന്‍ വ്യവസായ മണ്ഡലമാക്കി മാറ്റി. ഈ വ്യവസായത്തില്‍ അന്ന് മുസ്‌ലിയാര്‍ മുന്നിട്ടു നിന്നു; അതോടുകൂടി കശുവണ്ടി രാജാവ് എന്ന പേരില്‍ ഇദ്ദേഹം പരക്കെ അറിയപ്പെട്ടു.

സ്വഭാവശുദ്ധി, ഈശ്വരവിശ്വാസം, പ്രായോഗിക പരിജ്ഞാനം എന്നിവയില്‍ ഇദ്ദേഹം കിടയറ്റ വ്യക്തിത്വം പുലര്‍ത്തിപ്പോന്നു. ഈ സവിശേഷതയാണ് വ്യവസായരംഗത്തും സാമൂഹിക, സാംസ്കാരികരംഗങ്ങളിലും മുസ്‌ലിയാരുടെ അസൂയാവഹമായ വിജയത്തിന് അടിസ്ഥാനമായിത്തീര്‍ന്നത്. 1944-ല്‍ മുസ്‌ലിയാര്‍ പത്രപ്രവര്‍ത്തനത്തിന് തുടക്കമിട്ടു. പ്രഭാതം എന്ന പേരില്‍ ആദ്യം ആഴ്ചപ്പതിപ്പായി പ്രസിദ്ധീകരണമാരംഭിച്ചു. പിന്നീടതിനെ ദിനപത്രമാക്കി മാറ്റി. വ്യവസായരംഗത്തു നിന്ന് ലഭിച്ച ആദായം കൊണ്ട് വിദ്യാഭ്യാസരംഗത്തും സാമൂഹിക സേവനരംഗത്തും ഉദാരമായ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഇദ്ദേഹം നടത്തി. കേരളത്തില്‍ സ്വകാര്യ മേഖലയിലുള്ള ആദ്യത്തെ എന്‍ജിനീയറിങ് കോളജ് സ്ഥാപിച്ചത് ഇദ്ദേഹമാണ്. 1958-ല്‍ തങ്ങള്‍ കുഞ്ഞു മുസ്‌ലിയാര്‍ എന്‍ജിനീയറിങ് കോളജും തുടര്‍ന്ന് ടി.കെ.എം. ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളജും (1965) കിളികൊല്ലൂരില്‍ സ്ഥാപിച്ചു. 1964-ല്‍ എം.ഇ.എസ്. പ്രസ്ഥാനത്തിന് തുടക്കം കുറിച്ചതും മുസ്‌ലിയാരായിരുന്നു. മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസപരമായ പുരോഗതി ലക്ഷ്യമാക്കിയാണ് ഇതിനു പ്രാരംഭമിട്ടത്. സമുദായത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹികവുമായ പുരോഗതിക്കുവേണ്ടി രൂപീകരിക്കപ്പെട്ട തിരുവിതാംകൂര്‍ മുസ്‌ലിം മജ്‌ലിസ്, മുസ്‌ലിം മിഷന്‍ തുടങ്ങിയ സംഘടനകളുടെ അധ്യക്ഷനായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. ഉറച്ച മതവിശ്വാസിയും ആധ്യാത്മിക കാര്യത്തില്‍ ഉത്സുകനുമായിരുന്ന ഇദ്ദേഹം രചിച്ച ഗ്രന്ഥമാണ്, പ്രായോഗികാദ്വൈതം പ്രകൃതി നിയമം (1946). ഈ ഗ്രന്ഥത്തിന്റെ ആംഗല പരിഭാഷ Man and the World (1949) എന്ന പേരില്‍ അമേരിക്കയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തങ്ങള്‍ കുഞ്ഞു മുസ്‌ലിയാര്‍ ആധുനിക എന്‍ജിനീയറന്മാരെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള പല യന്ത്രങ്ങളും തന്റെ ശാസ്ത്രീയമായ ചിന്താഗതിയും ധിഷണാശക്തിയും പ്രയോഗിച്ച്‌ രൂപപ്പെടുത്തുകയും വ്യവസായ പ്രവര്‍ത്തനങ്ങളുടെ പുരോഗതിക്ക് ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്.

📗📗

👫E) എളുപ്പത്തിൽ ഒരു ചിത്രം വരയ്ക്കാം (20)

അവതരണം:
സൈമ ശങ്കർ
➖➖➖➖➖➖➖➖➖➖➖
👬👭👫👭👬👭👫👭👬👭

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments