Sunday, December 22, 2024
HomeUS Newsവാൾമാർട്ടിൽ മോഷണം നടത്തിയ ശേഷം കടയ്ക്കുള്ളിൽ കുഞ്ഞിനെ ഉപേക്ഷിച്ചവർക്കായി ഫിലഡൽഫിയ പോലീസ് തിരച്ചിൽ ആരംഭിച്ചു

വാൾമാർട്ടിൽ മോഷണം നടത്തിയ ശേഷം കടയ്ക്കുള്ളിൽ കുഞ്ഞിനെ ഉപേക്ഷിച്ചവർക്കായി ഫിലഡൽഫിയ പോലീസ് തിരച്ചിൽ ആരംഭിച്ചു

റിപ്പോർട്ട്: നിഷ എലിസബത്ത് ജോർജ്

ഫിലഡൽഫിയ- നോർത്ത് ഈസ്റ്റ് ഫിലാഡൽഫിയയിലെ വാൾമാർട്ട് സ്റ്റോറിനുള്ളിൽ മോഷണത്തിന് ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചതായി പറയുന്ന മൂന്ന് പേർക്കായി പോലീസ് തിരച്ചിൽ നടത്തുന്നു. നോർത്ത് ഈസ്റ്റ്‌ ഫിലാഡൽഫിയയിലെ ബൈബെറി റോഡിന്റെ 4300 ബ്ലോക്കിലുള്ള  ഫിലാഡൽഫിയ മിൽസ് വാൾമാർട്ടിൽ  വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.

കടയിൽ മോഷണം നടത്തിയതിന് രണ്ട് പുരുഷന്മാരെയും ഒരു സ്ത്രീയെയും സുരക്ഷാ ഉദ്യോഗസ്ഥർ നേരിട്ടു. പ്രതികൾ ഓടി രക്ഷപ്പെട്ടു. അപ്പോഴാണ് സെക്യൂരിറ്റിക്കാർ 3 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

പോലീസ് പെൺകുഞ്ഞിനെ ജെഫേഴ്സൺ-ടോറസ്‌ഡെയിൽ ആശുപത്രിയിൽ എത്തിച്ചു പരിചരണം കൊടുത്തു. അന്വേഷണ ഉദ്യോഗസ്ഥർ പ്രതികൾക്കായി ഉടൻ തന്നെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കും.

ഇതേക്കുറിച്ച് വിവരമുള്ളവർ ഫിലാഡൽഫിയ പോലീസ് ഡിപ്പാർട്ട്‌മെന്റിന്റെ സ്‌പെഷ്യൽ വിക്ടിംസ് യൂണിറ്റിനെ 215-685-3260 എന്ന നമ്പറിൽ വിളിക്കാനോ അല്ലെങ്കിൽ പോലീസ് ഡിപ്പാർട്ട്‌മെന്റിന്റെ ടിപ്പ് ലൈൻ 215-686-TIPS (8477), 911 നമ്പരിലോ വിളിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

റിപ്പോർട്ട്: നിഷ എലിസബത്ത് ജോർജ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments