Monday, December 23, 2024
HomeUS Newsമലയാളി മനസ്സ് -- 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦

മലയാളി മനസ്സ് — 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦

ഭക്ഷണത്തിന് രുചിയും മണവും കൂട്ടുക മാത്രമല്ല. മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണകരമാണ് കറിവേപ്പില. കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ചില ആരോഗ്യഗുണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

കറിവേപ്പിലയില്‍ ആന്റി ഓക്സിഡന്റുകളും ഉപാപചയ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുന്ന ബയോ ആക്റ്റീവ് സംയുക്തങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. വേഗത്തിലുള്ള മെറ്റബോളിസം കലോറി കുറയ്ക്കുന്നതിന് സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ ആരോഗ്യകരമായ ദഹനം അത്യന്താപേക്ഷിതമാണ്. വയറുവേദന, ഗ്യാസ്, മലബന്ധം തുടങ്ങിയ പ്രശ്നങ്ങള്‍ അകറ്റുന്നതിനും കറിവേപ്പില സഹായകമാണ്.

ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തി രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന സംയുക്തങ്ങള്‍ കറിവേപ്പിലയില്‍ അടങ്ങിയിട്ടുണ്ട്. കറിവേപ്പിലയിലെ നാരുകള്‍ വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും ഫൈബര്‍ സഹായിക്കുന്നു.

ഭക്ഷണത്തില്‍ കറിവേപ്പില ഉള്‍പ്പെടുത്തുന്നത് വിശപ്പിനെ നിയന്ത്രിക്കാനും കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കും. കറിവേപ്പിലയ്ക്ക് ഡൈയൂററ്റിക് ഗുണങ്ങളുണ്ട്. ഇത് ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെയും അധിക ജലഭാരത്തെയും നീക്കം ചെയ്യാന്‍ സഹായിക്കുന്നു.

കറിവേപ്പിലയില്‍ അവശ്യ പോഷകങ്ങളായ വിറ്റാമിനുകള്‍ എ, ബി, സി, ഇ എന്നിവയും കാല്‍സ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കളും അടങ്ങിയതാണ്. കറിവേപ്പിലയിലെ ചില സംയുക്തങ്ങള്‍ സമ്മര്‍ദ്ദം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments