Wednesday, December 25, 2024
HomeUS Newsറിട്ടയർമെന്റ്പ്ലാനിങ്ങ് ഫൊക്കാനാ വുമണ്‍സ് ഫോറം വെബിനാർ ജനുവരി 27 ന്

റിട്ടയർമെന്റ്പ്ലാനിങ്ങ് ഫൊക്കാനാ വുമണ്‍സ് ഫോറം വെബിനാർ ജനുവരി 27 ന്

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂ യോർക്ക്: ഫൊക്കാനാ വുമണ്‍സ് ഫോറം കാനഡ റീജിയന്റെ നേതൃത്വത്തില്‍ 2024 ജനുവരി 27 ശനിയാഴ്ച രാവിലെ 11 .30 (EST ) മണിക്ക് റിട്ടയർമെന്റ്പ്ലാനിങ്ങ് എന്ന വിഷയത്തെ ആസ്പദമാക്കി വെബിനാർ നടക്കും . മികച്ച ഫിനാൻഷ്യൽ പ്രൊഫെഷണൽസ് ആയ ടോറണ്ടോ ഫിനാഷ്യൽ അക്കാഡമിയുടെ റിൻസി വർഗീസും ,രഞ്ജിത്ത്‌ സേവിയറും പ്രഭാഷണം നടത്തുകയും അതിന് ശേഷം പ്രേഷകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയും ചെയ്യും. സവിത ടാഗോർ കോർഡിനേറ്റർ ആയും പ്രവർത്തിക്കുന്നു. .

ഫൊക്കാനയ്ക്കും നോർത്ത് അമേരിക്കൻ മലയാളികൾക്കും അഭിമാനമായി ഫൊക്കാന വിമൻസ് ഫോറം ചെയര്‍പേഴ്‌­സണ്‍ ഡോ. ബ്രിജിറ്റ്‌ ജോർജിന്റെ നേതൃത്വത്തിൽ നിരവധി കർമ്മ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്നു. അമേരിക്കയിലെയും കാനഡയിലെയും വിവിധ റീജിയനുകളിൽ നിരവധി പദ്ധതികൾ നടപ്പിലാക്കി വരുന്നതിന്റെ ഭാഗമായാണ് റിട്ടയർമെന്റ് പ്ലാനിങ് സെമിനാർ നടത്തുന്നത്. ഓരോ റീജിയനുകളിലും വിവിധ പരിപാടികൾ ഇതുപോലെ നടത്തി വരുന്നു.

റിട്ടയർമെന്റ് പ്ലാൻ എങ്ങനെ ചെയ്യണം, പ്ലാനിങ്ങ് എളുപ്പമാക്കാനും റട്ടയര്‍മെന്റിന് ശേഷം ജീവിതം സന്തോഷകരവും ആനന്ദകരവും ആക്കുവാനു എടുക്കേണ്ടുന്ന പ്ലാനിങ്ങുകൾ അതിനു വേണ്ടി അറിഞ്ഞിരിക്കേണ്ടുന്ന കാര്യങ്ങൾ കൂടിയാണ് ആണ് ഈ സെമിനാറിന്റെ ചർച്ചാവിഷയം.

വരും ദിനങ്ങളിൽ ദേശീയമായും ,അന്താരാഷ്ട്ര തലത്തിലും നിരവധി പരിപാടികളാണ് വിമൻസ് ഫോറം ആവിഷ്ക്കരിച്ച് നടപ്പിലാക്കാനിരിക്കുന്നത്.

വിമൻസ് ഫോറം വൈസ് ചെയർ ഫാൻസിമോൾ പള്ളത്തുമഠം , ജോയിന്റ് സെക്രട്ടറി ബിലു കുര്യൻ, കാനഡ റീജണൽ കോർഡിനേറ്റർ അഞ്ചു ജിതിൻ , ഹണി ജോസഫ് , ജെസ്‌ലി ജോസ് , ഫൊക്കാന റീജിണൽ വൈസ് പ്രസിഡന്റ് മനോജ് ഇടമന എന്നിവരും ഈ സെമിനാറിന് നേതൃത്വം നൽകും.

പ്രസിഡന്റ് ഡോ . ബാബു സ്റ്റീഫൻ , സെക്രട്ടറി ഡോ. കല ഷഹി , ട്രഷർ ബിജു ജോണും എന്നിവരുടെ നേതൃത്വത്തിലുള്ള ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റിയും വിമെൻസ് ഫോറം സെമിനാറിന് പൂർണ്ണ പിന്തുണ നൽകുന്നു .

ഏത് പ്രായക്കാർക്കും ഏറെ വിജ്ഞാനപ്രദമായ ഈ സെമിനാറിലേക്കു ഏവരെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: ഡോ. ബ്രിജിറ്റ്‌ ജോർജ് 847 -208 -1546, സവിത ടാഗോർ 416 – 848 -7077 ,ഫാൻസിമോൾ പള്ളത്തുമഠം 713 -933 -7636.

ശ്രീകുമാർ ഉണ്ണിത്താൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments