Friday, December 27, 2024
HomeUS Newsഷാജു സാം ഫൊക്കാന 2024 - 2026 എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റായി മത്സരിക്കുന്നു

ഷാജു സാം ഫൊക്കാന 2024 – 2026 എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റായി മത്സരിക്കുന്നു

ജോർജ് പണിക്കർ

അമേരിക്കയിലെ അറിയപ്പെടുന്ന സാമൂഹ്യ സാംസ്കാരിക സംഘടനാ രംഗത്ത് സജീവമായ ഷാജു സാം 2024 -2026 കാലയളവിൽ ഡോ. കല ഷഹി നയിക്കുന്ന പാനലിൽ നിന്ന് എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.

പത്തനംതിട്ട കൊടുമൺ അങ്ങാടിക്കൽ സ്വദേശിയായ ഷാജു സാം 1984 ൽ കാതോലിക്കേറ്റ് കോളേജിൽ പഠിക്കുന്ന സമയത്ത് തന്നെ അമേരിക്കയിലേക്ക് കുടിയേറി. ന്യൂയോർക്ക് സിറ്റി യൂണിവേഴ്സിറ്റി ക്വീൻസ് കോളേജിൽ നിന്ന് അക്കൗണ്ടിംഗിൽ ബിരുദം നേടിയ ശേഷം ലോംഗ് ഐലന്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ടാക്സേഷനിൽ ബിരുദാനന്തര ബിരുദം നേടുകയും ചെയ്തു. ഷാജു വാള്‍ സ്റ്റ്രീറ്റ് ഇന്റർനാഷണൽ ലോ സ്ഥാപനത്തില്‍ ടാക്സസ് കണ്ട്രോളര്‍ ആയി ജോലി ചെയ്യുന്നു, സ്വന്തമായി അക്കൗണ്ടിംഗ്, ടാക്‌സ് പ്രാക്ടീസുമുണ്ട്.

ചെറുപ്പം മുതൽ സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്നതിൽ താല്പര്യമുണ്ടായിരുന്ന ഷാജു സാം 1984 മുതൽ കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്കിന്റെ സജീവ പ്രവർത്തകനാണ്. 1987 ൽ സെക്രട്ടറി, 1994 ൽ പ്രസിഡന്റ്, 2001 ൽ സെക്രട്ടറി, 2012ൽ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ, 2017 ൽ പ്രസിഡന്റ്, 2022ൽ സംഘടനയുടെ അൻപതാം വാർഷക ആഘോഷ സമയത്ത് ട്രസ്റ്റി ബോർഡ് ചെയർമാൻ എന്നീ നിലകളിൽ സജീവമായി പ്രവർത്തിച്ചു. കൂടാതെ വൈസ് മെൻ ഇന്റർനാഷണൽ U.S.A ഏരിയ പ്രസിഡന്റ്, അന്താരാഷ്ട്ര കൗൺസിൽ അംഗം, 2023 ൽ യു.എസ്. കാനഡ കരീബിയൻ 5 ഡേ ക്രൂയിസ് കൺവെൻഷൻ ജനറൽ കൺവീനർ, 2015 – 2017 റീജിയണൽ ഡയറക്ടർ. നോർത്ത് അറ്റ്ലാന്റിക് മേഖല, ലോംഗ് ഐലന്റ് ക്ലബ് ചാർട്ടർ പ്രസിഡന്റ് എന്നീ നിലകളിലും,ലോംഗ് ഐലന്റ് മാര്‍ത്തോമ്മാ പള്ളിയുടെ വൈസ് പ്രസിഡന്റ് ആണിപ്പോൾ . മര്‍ത്തോമ്മാ നോര്‍ത്ത് അമേരിക്കന്‍യൂറോപ്പ് ഡയോസിസിന്റെ അസംബ്ലി മെമ്പർ , ധനകാര്യ ഉപദേശക സമിതി അംഗവുമായും സേവനമനുഷ്ടിച്ചു. മാർത്തോമ്മാ യുവജന സഖ്യത്തിന്റെ ദേശീയ സമ്മേളനത്തിന്റെ ജനറൽ കൺവീനറായും പ്രവർത്തിച്ചു.

എക്യുമെനിക്കല്‍ രംഗത്തും ശ്രദ്ധേയമായ സംഭാവനകളര്‍പ്പിച്ചു. സെന്റ് തോമസ് എക്യുമെനിക്കല്‍ ഫെഡറെഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ട്രഷറര്‍ ആയിരുന്നു.

കേരളത്തിലായിരുന്നപ്പോള്‍ ബാലജനസഖ്യം, കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് എന്നിവയില്‍ സജീവമായി പ്രവര്‍ത്തിച്ചു. കൊടുമണ്‍ വികസന കമ്മിറ്റിയുടെയും കൊടുമണ്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെയുംസ്ഥാപക സെക്രട്ടറിയാണ്. ഡൊറോത്തിയ ലിയോൺഹാർഡ് ഫൗണ്ടേഷന്റെ ബോർഡ് അംഗമായി പ്രവർത്തിക്കുന്നു.മേയിൽ നടക്കുന്ന ജിമ്മി ജോർജ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റിനായി തയ്യാറെടുക്കുന്ന ന്യൂയോർക്ക് കേരള സ്‌പൈക്കേഴ്‌സിന്റെ (വോളിബോൾ ക്ലബ്) പ്രസിഡന്റായി സേവനം അനുഷ്ഠിക്കുന്നു.ഇന്ത്യൻ കലകളെയും ജീവകാരുണ്യ പ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഒരു ലാഭേച്ഛയില്ലാത്ത സംഘടനയായ കലാവേദി ഇന്റർനാഷണലിന്റെ ഉപദേശകനായി സേവനമനുഷ്ഠിക്കുന്നു.

കോടുമണ്‍ ഓവില്‍ കുടുംബാംഗം. ഭാര്യ വിനി ഷാജു. മൂന്നു പുത്രന്മാര്‍, ഷെല്‍വിന്‍, ഷോണ്‍, ഷെയ്ന്‍ .കൂടാതെ മൂന്ന് പേരക്കുട്ടികളുമുണ്ട്.

ഷാജു സാമിന്റെ എക്സിക്യുട്ടീവ് പ്രസിഡന്റായുള്ള സ്ഥാനാർത്ഥിത്വം തങ്ങളുടെ പാനലിനും ഫൊക്കാനയ്ക്കും ഏറെ ഗുണപ്രദമാകുമെന്ന്, പ്രസിഡന്റ് സ്ഥാനാർത്ഥി ഡോ. കല ഷഹി, സെക്രട്ടറി സ്ഥാനാർത്ഥി ജോർജ് പണിക്കർ, ട്രഷറർ സ്ഥാനാർത്ഥി രാജൻ സാമുവേൽ, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റോയ് ജോർജ്, അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ബിജു തൂമ്പിൽ, അസ്സോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി സന്തോഷ് ഐപ്പ്, അഡീഷണല്‍ അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ഡോ. അജു ഉമ്മൻ, അഡീഷണല്‍ അസ്സോസിയേറ്റ് ടഷറര്‍ സ്ഥാനാര്‍ത്ഥി ദേവസ്സി പാലാട്ടി, വിമൻസ് ഫോറം ചെയർ സ്ഥാനാര്‍ത്ഥി നിഷ എറിക്, നാഷണൽ കമ്മിറ്റി അംഗങ്ങൾ, റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ബെൻ പോൾ, ലിന്റോ ജോളി, റോയ് ജോർജ്‌, പ്രിന്‍സണ്‍ പെരേപ്പാടൻ, ട്രസ്റ്റീ ബോര്‍ഡ് അംഗമായി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

ജോർജ് പണിക്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments