Sunday, December 29, 2024
HomeUS Newsഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻസ് പ്രത്യേക സമ്മേളനം ജനുവരി 27 ന്

ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻസ് പ്രത്യേക സമ്മേളനം ജനുവരി 27 ന്

വാർത്ത: പി പി ചെറിയാൻ

ഇല്ലിനോയ്‌സ്: ക്രിസ്ത്യാനികൾക്കും ഇന്ത്യൻ സമൂഹത്തിലെ മറ്റ് വിഭാഗങ്ങൾക്കുമെതിരായ അക്രമങ്ങൾക്ക് ഇരയായവർക്കുവേണ്ടി ചർച്ച ചെയ്യുന്നതിനും പ്രാർത്ഥിക്കുന്നതിനുമായി ജനുവരി 27 ശനിയാഴ്ച വൈകീട്ട് 5 മണിക്ക് വീറ്റൺ കോളേജിലെ ബില്ലി ഗ്രഹാം സെന്ററിൽ ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യാനികൾ ഒത്തുകൂടുന്നു.

ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻസ് (FIACONA) പ്രസിഡന്റ് ശ്രീ രാജൻ കോശി ജോർജ്ജ്, വിർജീനിയയിൽ നിന്നുള്ള യുഎസ് കോൺഗ്രസ് സ്ഥാനാർത്ഥി ശ്രീ ജോൺ പ്രഭുദോസ് എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.എല്ലാവരെയും സമ്മേളനത്തിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു

കൂടുതൽ വിവരങ്ങൾക്ക്: റവ. ഡേവിഡ് സാഗർ (847-602-2750), റവ. ഓസ്റ്റിൻ ആൽബർട്ട് രാജ് (847-477-8776), പാസ്റ്റർ മാത്യു വട്ടിപ്രോളു.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments