Tuesday, December 24, 2024
HomeUncategorizedബൈക്ക്ഡിവൈഡറിൽ ഇടിച്ച് റോഡിലേക്ക് വീണ യുവാക്കൾ ലോറി കയറി മരിച്ചു*

ബൈക്ക്ഡിവൈഡറിൽ ഇടിച്ച് റോഡിലേക്ക് വീണ യുവാക്കൾ ലോറി കയറി മരിച്ചു*

കണ്ണൂർ:–ദേശീയപാതയിൽ മേലെചൊവ്വയ്ക്ക് സമീപം ബൈക്ക് ഡിവൈഡറിൽ ഇടിച്ച് റോഡി ലേക്ക് വീണ യുവാക്കൾ ലോറി കയറി മരിച്ചു. പാപ്പിനിശ്ശേരി ലിജ്‌മ റോഡ് വി.പി. ഹൗസിൽ വി.പി. സമദ് (22), പാപ്പിനിശ്ശേ രി പഴഞ്ചിറ പള്ളിക്ക് സമീപത്തെ കുറ്റിപ്പള്ളിക്കകത്ത് വീട്ടിൽ കെ.പി. റിഷാദ് (29) എന്നിവരാണ് മരിച്ചത്.തിങ്കളാഴ്ച രാത്രി എട്ടുമണി യോടെയായിരുന്നു അപകടം.

ചൊവ്വ ഭാഗത്തുള്ള ടർഫിൽ കളി കഴിഞ്ഞ്നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇരുവരും സഞ്ചരിച്ച ബൈക്ക് മേലെചൊവ്വ ഗോപു നന്തിലത്ത് ജി മാർട്ടിന് സമീപത്തു വെച്ച് നിയന്ത്രണംതെറ്റി ഡിവൈ ഡറിൽ ഇടിച്ചു. ഇടിയുടെആഘാതത്തിൽ എതിർവശത്തെ റോഡി ലേക്ക് വീണ യുവാക്കളുടെ ദേഹത്ത് തലശ്ശേരി ഭാഗത്തേക്ക് പോ വുകയായിരുന്ന ലോറികയറിഇറങ്ങുകയായിരുന്നു.

നാട്ടുകാർ ഉടൻ ഇരുവരെയും ആശുപത്രി യിൽ എത്തിച്ചെങ്കിലും മരിച്ചു. വി.പി.മുസ്തഫയുടെയും പരേതയായ സമീനയുടെയും മകനാണ് സമദ്. കൊയിലാണ്ടിനന്തിയിലെ അറബിക് കോളേജ് വിദ്യാർഥിയാണ്.

സഹോദരൻ: നാഫി. അബ്ദുള്ളയുടെയും അഫ്‌സത്തിന്റെയും മകനാണ് റിഷാദ്. ഫ്ലി പ്കാർട്ടിന്റെ വിതരണത്തൊഴിലാളി യാണ്. സഹോദരങ്ങൾ: അഫ്സീ ദ്, ഫസീല, അഫ്‌താബ്. ഇരുവരു ടെയും മൃതദേഹം ജില്ലാ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി. കബറടക്കം ചൊവ്വാഴ്ച.
➖️➖️➖️➖️➖️➖️➖️➖️

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments