Sunday, September 15, 2024
HomeKeralaകോഴിക്കോട് ജില്ലയിലെ 32 ഇടങ്ങൾ അപകട മേഖല; ഏറെ കരുതൽ വേണമെന്ന് നാറ്റ് പാക്*

കോഴിക്കോട് ജില്ലയിലെ 32 ഇടങ്ങൾ അപകട മേഖല; ഏറെ കരുതൽ വേണമെന്ന് നാറ്റ് പാക്*

കോഴിക്കോട്: ജില്ലയിലെ അപകട മേഖലയെ കുറിച്ച് പഠിച്ച് നാഷനൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച് സെൻറർ (നാറ്റ്പാക്). ജില്ലയിൽ ഏറെ കരുതൽ വേണ്ട 32 മേഖലകളുണ്ടെന്നാണ് നാറ്റ്പാക് ഗതാഗതവകുപ്പി​ന്റെ നിർദേശ പ്രകാരം നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. ദേശീയ പാതയിൽ 18 ഇടങ്ങളും സംസ്ഥാന പാതയിൽ 14 സ്‌ഥലങ്ങളുമാണ് അപകടമേഖലയായിട്ടുള്ളത്.

*ദേശീയപാതയിലെ അപകട മേഖലകളും ദൂരവും*

▪️മാനാഞ്ചിറ -മുഴിക്കൽ ജംങ്ഷൻ (9.40 കിലോമീറ്റർ)
▪️പുഷ്പ ജംങ്ഷൻ-പാവങ്ങാട് (8.60)
▪️പ്രോവിഡൻസ് കോളജ് ജംങ്ഷൻ-കൊടൽ നടക്കാവ് (11.30)
▪️ആനക്കുളം-ചെങ്ങോട്ടുകാവ് (7.90)
▪️ചെറുവണ്ണൂർ ജംങ്ഷൻ- കല്ലായ് പാലം (7.60)
▪️ചേന്ദമംഗലം തെരു-കരിമ്പന പ്ലാലം (4.70)
▪️പൊയിൽക്കാവ് – വെങ്ങളം ജംങ്ഷൻ (5.30)
▪️അഴിയൂർ-കൈനാട്ടി (8.20)
▪️പയ്യോളി-മൂടാടി (8.20)
▪️ചെലവൂർ-പാലക്കുറ്റി (12.60)
▪️വാവാട് ടൗൺ പുതുപ്പാടി (13.70)
▪️പുതുപ്പണം-അയനിക്കാട് (6.40)
▪️രാമനാട്ടുകര നിസരി ജംങ്ഷൻ-ഫറോക്ക് പുതിയ പാലം (5.00)
▪️പൂളാടിക്കുന്ന് ജംങ്ഷൻ-വേങ്ങേരി ജംങ്ഷൻ (5.10)
▪️വെസ്റ്റ് കൈതപ്പൊയിൽ- താമരശ്ശേരി ചുരം വ്യൂ പോയിൻറ് (9.50)
▪️രാമനാട്ടുകര ബസ് സ്‌റ്റാൻഡ് ജംങ്ഷൻ-വൈദ്യരങ്ങാടി (2.00)
▪️വെങ്ങാലി റെയിൽവേ മേൽപാലം-വെങ്ങളം ജംങ്ഷൻ (4.50).

*സംസ്‌ഥാന പാതയിലെ അപകടമേഖലകൾ*

▪️നൊച്ചാട്-കടിയങ്ങാട് (12.80)
▪️ഉള്ളിയേരി- വട്ടോളി ബസാർ (9.20)
▪️അഗസ്ത്യമുഴി നെല്ലിക്കാപ്പറമ്പ് (6.40)
▪️പറമ്പത്ത് വേളൂർ വെസ്റ്റ് (5.60 ചെറിയ കുമ്പളം-മൊകേരി (4.90)
▪️അമ്പലക്കുളങ്ങര ബസ് സ്‌റ്റോപ്പ്-കല്ലാച്ചി (5.80)
▪️ഉള്ളിയേരി- കരുവന്നൂർ (6.10)
▪️പാവങ്ങാട് ജംങ്ഷൻ-പുറക്കാട്ടിരി (4.90)
▪️എകരൂർ-കൊരങ്ങാട് (6.30)
▪️നാദാപുരം- പെരിങ്ങത്തൂർ പാലം (9.60)
▪️ദേവർകോവിൽ -മൂന്നാംകൈ ജംങ്ഷൻ (2.30)
▪️മുടൂർ, വെളിമണ്ണ-നീലേശ്വരം (5.70)
▪️കൂമുള്ളി-ഉള്ളിയേരി (4.20)
▪️നന്മണ്ട-നരിക്കുനി (8.20).

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments