Monday, November 25, 2024
Homeകേരളംമഴ :- കേരളത്തിൽ ഇന്ന് മൂന്ന് വടക്കൻ ജില്ലകളിൽ ഓറഞ്ച് അലേർട്ട്

മഴ :- കേരളത്തിൽ ഇന്ന് മൂന്ന് വടക്കൻ ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മൂന്ന് വടക്കൻ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് നിലവിൽ വന്നിരിക്കുന്നത്. തീവ്രമഴയോ അതിതീവ്ര മഴയോ ലഭിക്കാനുള്ള സാധ്യതയാണ് ഓറഞ്ച് അലേർട്ട് സൂചിപ്പിക്കുന്നത്.സംസ്ഥാനത്ത് എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട് നിലവിൽ വന്നിട്ടുണ്ട്. ഒറ്റപ്പെട്ട കനത്ത മഴയ്ക്കുള്ള സാധ്യതയാണ് യെല്ലോ അലേർട്ട് സൂചിപ്പിക്കുന്നത്. മറ്റ് ജില്ലകളിലെല്ലാം മിതമായ മഴയ്ക്കുള്ള സാധ്യതയാണ് കാണുന്നത്.

ജൂലൈ 14ന് കണ്ണൂർ കാസറഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 15ന് കോഴിക്കോട്, കണ്ണുർ, കാസറഗോഡ് എന്നീ ജില്ലകളിലും ഓറഞ്ച് അലേർട്ടാണ്. 16ന് മലപ്പുറം, കോഴിക്കോട്, കണ്ണുർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ടുണ്ട്. വടക്കൻ കേരളത്തിലാണ് അടുത്ത നാല് ദിവസങ്ങളിൽ തീവ്ര-അതിതീവ്ര മഴ പ്രതീക്ഷിക്കുന്നത്. തെക്കൻ കേരളത്തിൽ കോട്ടയം മുതലങ്ങോട്ട് മിതമായ മഴയുടെ സാധ്യതയാണ് പറയുന്നത്.

ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മിതമായ മഴയ്ക്കും (15.6 -64.4 mm) മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments