Tuesday, July 15, 2025
Homeഅമേരിക്ക'ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ': ഇറാനെ അമേരിക്ക ആക്രമിച്ചു

‘ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ’: ഇറാനെ അമേരിക്ക ആക്രമിച്ചു

ഇറാനിൽ നടത്തിയ ആക്രമണത്തിന്റെ പേരടക്കമുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പെന്റഗൺ..’ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ’ എന്ന പേരിൽ അതീവ രഹസ്യമായാണ് ഇറാനിലെ ആണവ കേന്ദ്രങ്ങൾക്കു നേരെയുള്ള ആക്രമണം നടപ്പാക്കിയതെന്ന് വാർത്താ സമ്മേളനത്തിൽ സംയുക്ത സൈനിക ജനറൽ ഡാൻ കെയ്ൻ വ്യക്തമാക്കി.

വാഷിങ്ടൺ ഡിസിയിലെ ചുരുക്കം ചിലർക്ക് മാത്രം അറിയാവുന്ന ഓപ്പറേഷനായിരുന്നു മിഡ്നൈറ്റ് ഹാമർ.ഏറ്റവും സങ്കീർണ്ണവും അപകടസാധ്യതയുള്ളതുമായ ദൗത്യമായിരുന്നു ഇത്- ഡാൻ കെയ്ൻ പറഞ്ഞു.ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങൾ ആക്രമിച്ചുവെന്നും വൻ നാശനഷ്ടങ്ങളുണ്ടെന്നും ഡാൻ പറഞ്ഞു.രണ്ടുപേരടങ്ങുന്ന ഏഴ് ബി 2 സ്പിരിറ്റ് ബോംബർ വിമാനങ്ങളായിരുന്നു ആക്രമണത്തിനായി തിരഞ്ഞെടുത്തത്.

ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് ആദ്യം ഒരു സംഘം പടിഞ്ഞാറ് പസഫിക് സമുദ്രത്തിലേക്ക് നീങ്ങിയത് സംഘത്തോടൊപ്പം 125 യുദ്ധവിമാനങ്ങളും ഉണ്ടായിരുന്നു.18 മണിക്കൂറിനൊടുവിലാണ് സംഘം ലക്ഷ്യസ്ഥാനത്തെത്തിയത്.ഇറാനിൽ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പായി യുഎസ് അന്തർവാഹിനിയിൽനിന്ന് രണ്ട് ഡസനോളം മിസൈലുകൾ ലക്ഷ്യസ്ഥാനത്തിന് നേരെ വിക്ഷേപിച്ചു.യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ ബി 2 ആക്രമണവും ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ ദൗത്യവുമായിരുന്നു ഇതെന്നും ഡാൻ കെയ്ൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ