പാലക്കാട് പുതുനഗരം സ്വദേശി കാര്‍ത്തിക്ക് (19), ചിറ്റൂര്‍ അണിക്കോട് സ്വദേശി വിഷ്ണു പ്രസാദ് (18 )എന്നിവരാണ് മരിച്ചത്. പ്ലസ് ടു വിദ്യാര്‍ഥികളാണിവര്‍. അവധി ആഘോഷത്തിന് എത്തിയതായിരുന്നു ഇരുവരും. മീനാക്ഷിപുരം കമ്പാലത്തറ ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു വിദ്യാര്‍ത്ഥികള്‍.
അതേസമയം മറ്റൊരു സംഭവത്തില്‍ വടകര ലോകനാവ്ചിറയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടയില്‍ യുവാവ് മുങ്ങി മരിച്ചു. വടകര പുതിയാപ്പ് സ്വദേശി ചോയ്യോത്ത് സനൂപാണ് മുങ്ങി മരിച്ചത്. ഞായറാഴ്ച വൈകിട്ട് 5 മണിക്കായിരുന്നു സംഭവം.
വലിയചിറക കുറുകെ നീന്തിക്കിടക്കുന്നതിനിടയില്‍ മുങ്ങിത്താഴുകയായിരുന്നു.പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



