Monday, March 16, 2026
Homeകേരളംനാളെ എ. ബി. വി.പി വിദ്യാഭ്യാസ ബന്ദ്.

നാളെ എ. ബി. വി.പി വിദ്യാഭ്യാസ ബന്ദ്.

സംസ്ഥാന സർക്കാർ പി എം ശ്രീ പദ്ധതിയിൽ ഒപ്പ് വെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരങ്ങളെ പാർട്ടി ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചമർത്താനാണ് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ശ്രമിക്കുന്നതെന്ന് ആരോപിച്ചാണ്
എ ബി വി പി വിദ്യാഭ്യാസ ബന്ദ് . ‘ഇതിന് ഉദാഹരമാണ് ഇന്നലെ രാത്രിയിൽ തിരുവനന്തപുരം തമ്പാനൂരിൽ സംസ്ഥാന സെക്രട്ടറിക്ക് നേരെ ഉണ്ടായ അക്രമണം എന്നവർ ആരോപിച്ചു.

50 ഓളം വരുന്ന പാർട്ടി
ഗുണ്ടകൾ പോലീസിന് മുന്നിൽ വച്ചാണ് അതിക്രൂരമായ അക്രമം അഴിച്ച് വിട്ടത്. അക്രമത്തിൽ പ്രതികളായ ഗുണ്ടകളെ അറസ്റ്റ് ചെയ്യാതെ ഇപ്പോഴും കേരള പോലീസ് സംരക്ഷിക്കുകയാണെന്നും ആരോപണം.
ഇതിൽ പ്രതിഷേധിച്ചും സംസ്ഥാനത്തുടനീളം എ ബി വി പി സമരങ്ങൾക്കെതിരെ നടക്കുന്ന പോലീസ് അതിക്രമങ്ങളിലും പ്രതിഷേധിച്ചാണ്
നാളെ സംസ്ഥാന വ്യാപകമായി എ ബി വി പി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കേരളത്തിലെ സാധാരണക്കാരായ സ്കൂൾ വിദ്യാർത്ഥികൾക്ക് അവരുടെ പഠനനിലവാരം കൂടുതൽ മെച്ചപ്പെടുത്തുവാനും ആനുകൂല്യങ്ങൾ ലഭിക്കുവാനും സാധിക്കുന്ന കേന്ദ്രസർക്കാർ പദ്ധതിയായ “പി എം ശ്രീ” യിൽ ഒപ്പ് വയ്ക്കും വരെ സമരം തുടരുമെന്നും എ ബി വി പി പ്രസ്താവനയിൽ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com