വയനാട് കേണിച്ചിറയിൽ ഭർത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. കേളമംഗലം മാഞ്ചുറ വീട്ടിൽ ലിഷ(35)യെയാണ് ഭർത്താവ് ജിൻസൻ കൊലപ്പെടുത്തിയത്. കേബിൾ ഉപയോഗിച്ച് കഴുത്തുമുറുക്കി കൊല്ലുകയായിരുന്നു
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജിൻസൻ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാളെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.