Sunday, March 15, 2026
Homeഇന്ത്യഹിമാചൽ പ്രദേശിൽ മേഘവിസ്‌ഫോടനത്തിൽ രണ്ടുപേർ മരിച്ചു

ഹിമാചൽ പ്രദേശിൽ മേഘവിസ്‌ഫോടനത്തിൽ രണ്ടുപേർ മരിച്ചു

ഹിമാചൽ പ്രദേശിൽ കുളു, കാംഗ്ര ജില്ലകളിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. സംഭവത്തിൽ രണ്ട് പേര്‍ മരിച്ചു. നിരവധി പേരെ കാണാതാകുകയും നിരവധി വാഹനങ്ങളും ഒഴുകിപ്പോകുകയും ചെയ്തു.

കാംഗ്രയിലെ ഖനിയാര ഗ്രാമത്തിൽ നിന്നാണ്‌ രണ്ട്‌ മൃതദേഹങ്ങൾ കണ്ടെടുത്തത്‌. റോഡുകള്‍ക്കും പാലങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. വെളളപ്പൊക്കത്തെ തുടര്‍ന്ന് നദികളിലെ ജലനിരപ്പും ക്രമാതീതമായി ഉയര്‍ന്നു. കുളുവിലെ സൈഞ്ച് താഴ് വരയിലായിരുന്നു മേഘവിസ്‌ഫോടനമുണ്ടായത്.

ഹിമാചലിലെ കസോളിലും മണാലി, ബഞ്ചാര്‍ പ്രദേശങ്ങളിലും വെള്ളപ്പൊക്കം നാശം വിതച്ചു. ഹിമാചല്‍ പ്രദേശിലെ ഖനിയാരയിലെ മനുനി ഖാദിലെ ധര്‍മ്മശാലയ്ക്ക് സമീപം നിരവധി തൊഴിലാളികള്‍ ഒഴുക്കില്‍പ്പെട്ടുപോയതായും റിപ്പോര്‍ട്ടുകളുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന്‌ കിട്ടുന്ന വിവരമനുസരിച്ച്‌ സ്ഥലത്ത്‌ അടിയന്തര സാഹചര്യമാണ് നിലവിലുള്ളത്‌. കുളവുൽ കാർ ഒഴുക്കിൽപ്പെടുന്ന ദൃശ്യങ്ങളുൾപ്പെടെ നിലവിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com