സെക്രട്ടേറിയേറ്റിനു മുന്നിൽ വേതന വർധനവ് ആവശ്യപ്പെട്ട്
ആശവർക്കർമാർ നടത്തുന്ന രാപ്പകൽ സമരം 53 ദിവസം പിന്നിടുന്നു. ഇതോടൊപ്പം നടക്കുന്ന നിരാഹാര സമരം 15 ദിവസവും പിന്നിടുന്നു. ഈ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രി ആശ വർക്കർമാരുമായി വീണ്ടും ചർച്ച നടത്തുന്നത്.
ഇന്ന് ഉച്ചകഴിഞ്ഞാണ് ചർച്ച.
ഓണറേറിയം കൂട്ടുന്നതും വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുന്നതും അടക്കമുള്ള ആവശ്യങ്ങളിൽ അനുകൂല തീരുമാനമെടുത്ത് ഉത്തരവിറക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് സമരസമിതിയുടെ നിലപാട്.