തൃശ്ശൂർ: സുകുമാർ അഴീക്കോടിൻ്റെ പതിമൂന്നാം ചരമ വാർഷികം ആചരിക്കുമ്പോഴും അഴീക്കോടൻ സ്മാരക മന്ദിരത്തോടുള്ള അവഗണന ഇപ്പോഴും തുടരുന്നു. അദ്ദേഹത്തിൻ്റെ ചിതാഭസ്മം ഇപ്പോഴും അലമാരയിൽ പൂട്ടി വച്ചിരിക്കുകയാണ്. സ്മാരക മന്ദിരത്തിൻ്റെ നവീകരണം നടന്നെങ്കിലും നിർമാണം പൂർത്തിയാക്കിയിട്ടില്ല. അഴീക്കോട് രചിച്ച ഗ്രന്ഥങ്ങളും അദ്ദേഹത്തിന് ലഭിച്ച പുരസ്കാരങ്ങളും പ്രത്യേകം അടക്കിവെച്ചു എന്നല്ലാതെ സന്ദർശകർക്ക് കാണാനാകും വിധം ക്രമീകരിച്ചീട്ടില്ല.
അഴീക്കോടിൻ്റെ പ്രസംഗങ്ങളും പ്രഭാഷണങ്ങളും റെക്കോർഡ് ചെയ്ത് ഡിജിറ്റൽ സംവിധാനത്തോടെ കാണാനും കേൾക്കാനും സൗകര്യം ഉണ്ടാക്കുമെന്ന് ഭരണാധികാരികൾ വാഗ്ദാനം നൽകിയിരുന്നു അതും എങ്ങും എത്തിയില്ല. എഴുത്തുകാർക്കും ഗവേഷണ വിദ്യാർത്ഥികൾക്കും തിരക്കുകളിൽ നിന്ന് ഒഴിഞ്ഞു സമയം ചിലവഴിക്കാമെന്നും ഉള്ള അധികൃതരുടെ തീരുമാനവും നടപ്പില്ലായില്ല. ഈ അവഗണനയിൽ ബിജെപി ശക്തമായി പ്രതിഷേധിക്കുന്നു എന്ന് ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ് പറഞ്ഞു.
ബിജെപി ഒല്ലൂർ മണ്ഡലം പ്രസിഡൻ്റ് അശ്വിൻ വാര്യർ, മണ്ഡലം ജനറൽ സെക്രട്ടറി ജെയിൻ പാലത്തിങ്കൽ,ട്രഷറർ ഡിവിജ് എൻ.ഡി, നടത്തറ പഞ്ചായത്ത് ജനറൽ സെക്രട്ടറി പ്രജീവൻ എന്നിവർ അഴീക്കോടൻ സ്മാരക മന്ദിരം സന്ദർശിച്ചു.