Logo Below Image
Tuesday, April 8, 2025
Logo Below Image
Homeകേരളംമുഹമ്മയുടെ പുസ്‌തകത്തോണി മറ്റ്‌ ജില്ലകളിലേക്കും; പുതുതലമുറയെ പുസ്‌തകങ്ങളിൽ തിരികെയെത്തിക്കാൻ ജലഗതാഗത വകുപ്പ്‌.

മുഹമ്മയുടെ പുസ്‌തകത്തോണി മറ്റ്‌ ജില്ലകളിലേക്കും; പുതുതലമുറയെ പുസ്‌തകങ്ങളിൽ തിരികെയെത്തിക്കാൻ ജലഗതാഗത വകുപ്പ്‌.

ആലപ്പുഴ; ബോട്ടിലും ബസിലും മൊബൈൽ ഫോണിലേക്ക് നോക്കിയിരിക്കുന്ന പുതുതലമുറയെ പുസ്‌തകങ്ങളിൽ തിരികെയെത്തിക്കാൻ ജലഗതാഗത വകുപ്പ്‌ മുഹമ്മ–-കുമരകം സർവീസുകളിൽ ആരംഭിച്ച പുസ്‌തകത്തോണി മറ്റ്‌ ജില്ലകളിലേക്കും. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദേശപ്രകാരമാണ്‌ ജലഗതാഗത വകുപ്പിന്റെ എറണാകുളം, പാണാവള്ളി, കൊല്ലം, ആലപ്പുഴ, കോട്ടയം സ്റ്റേഷൻ കേന്ദ്രീകരിച്ചുള്ള ബോട്ട്‌ സർവീസുകളിലും പുസ്തകത്തോണി നടപ്പിലാക്കുന്നത്‌.

ജലഗതാഗത വകുപ്പിന്റെ മുഹമ്മ സ്റ്റേഷനിലെ ഫെറി ബോട്ടിൽ 2022 നവംബർ 9നാണ്‌ പദ്ധതി ആരംഭിച്ചത്‌. മുഹമ്മ എ ബി വിലാസം ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റാണ്‌ ആശയത്തിന്‌ പിന്നിൽ. പ്രദേശത്തെ വീടുകളിലും സ്കൂളിലുംനിന്നും ശേഖരിച്ച പുസ്തകങ്ങൾ ഉൾപ്പെടുത്തിയാണ്‌ കായൽവായനയ്‌ക്ക്‌ അവസരം ഒരുക്കിയത്‌. പുസ്തകങ്ങൾ യാത്രക്കാർക്ക് സൗജന്യമായി വായിക്കാം. ജലഗതാഗത വകുപ്പിന്റെ എസ് 52 നമ്പർ ബോട്ടിലാണ് 300 പുസ്തകങ്ങളുള്ള അലമാര സജ്ജമാക്കിയത്‌. 45 മിനിറ്റ് നീളുന്ന സംസ്ഥാനത്തെ ഏറ്റവും ദൈർഘ്യമേറിയ ഫെറി സർവീസായ മുഹമ്മ-–-കുമരകം യാത്രയിൽ മുതിർന്നവർക്കും കുട്ടികൾക്കുമായി പുസ്തകശാല ഹിറ്റായതോടെയാണ്‌ പദ്ധതി വ്യാപിപ്പിക്കാൻ തീരുമാനമായത്‌.

മന്ത്രിയുടെ നിർദ്ദേശപ്രകാരം സംസ്ഥാനത്ത്‌ സർവീസ്‌ നടത്തുന്ന മറ്റ്‌ ബോട്ടുകളിൽ അതാത് മേഖലകളിലെ സ്കൂളുകളും സന്നദ്ധ സംഘടനകളുമായി ചേർന്നാണ്‌ പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ