Sunday, December 29, 2024
Homeകേരളംകണ്ണൂരിൽ തെ​രു​വു​നായ​ ശല്യം രൂക്ഷം; കുട്ടികൾക്കുനേരെ പാഞ്ഞടുത്ത് നായ്​ക്കൂട്ടം.

കണ്ണൂരിൽ തെ​രു​വു​നായ​ ശല്യം രൂക്ഷം; കുട്ടികൾക്കുനേരെ പാഞ്ഞടുത്ത് നായ്​ക്കൂട്ടം.

ക​ണ്ണൂ​ർ: നാ​റാ​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വു​നാ​യ്​ ശ​ല്യം രൂ​ക്ഷം. ഒ​രു വ​യ​സ്സു​കാ​ര​നു​മാ​യി വീ​ടി​ന് പു​റ​ത്തി​റ​ങ്ങി​യ 10വ​യ​സ്സു​കാ​രി തെ​രു​വു​നാ​യ​്ക്ക​ളി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്.നാ​റാ​ത്ത് ജു​മാ​മ​സ്ജി​ദി​ന് സ​മീ​പം ബൈ​ത്തു​ൽ അം​ന​യി​ൽ അ​ഷ്റ​ഫി​ന്റെ മ​ക​ൾ ഹം​ന​യും സ​ഹോ​ദ​ര​ൻ എ​മി​റു​മാ​ണ് തെ​രു​വു​നാ​യ്ക്ക​ളി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്.

കു​ട​യി​ൽ കു​ഞ്ഞ​നു​ജ​നു​മാ​യി അ​ടു​ത്ത​വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ഹം​ന​ക്ക് നേ​രെ തെ​രു​വു​നാ​യ് കു​തി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു. ഓ​ടി വീ​ട്ടി​ലേ​ക്ക് ക​യ​റി​യ​തി​നാ​ൽ ക​ടി​യേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. വീ​ട്ടു​കാ​ർ നോ​ക്കി​നി​ൽ​ക്കെ​യാ​ണ് സം​ഭ​വം.ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വീ​ട്ടി​ലെ സി.​സി.​ടി.​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. നാ​റാ​ത്ത്, ക​ണ്ണാ​ടി​പ്പ​റ​മ്പ്, ക​ല്ലൂ​രി​ക്ക​ട​വ്, കു​മ്മാ​യ​ക്ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ൽ തെ​രു​വു​നാ​യ്​ ശ​ല്യം രൂ​ക്ഷ​മാ​ണ്. നേ​ര​ത്തെ നാ​റാ​ത്ത് എ​ട്ടു​​പേ​രെ തെ​രു​വു​നാ​യ ആ​ക്ര​മി​ച്ചി​രു​ന്നു.

നാ​യ്​ ശ​ല്യ​ത്തി​നെ​തി​രെ വി​വി​ധ സം​ഘ​ട​ന​ക​ൾ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലേ​ക്ക് മാ​ർ​ച്ച് അ​ട​ക്കം ന​ട​ത്തി​യി​രു​ന്നു. തെ​രു​വു​നാ​യ്​ വ​ന്ധ്യം​ക​ര​ണം അ​ട​ക്ക​മു​ള്ള പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നി​ല്ലെ​ന്ന് പ​ഞ്ചാ​യ​ത്തം​ഗം സൈ​ഫു​ദ്ദീ​ൻ നാ​റാ​ത്ത് പ​റ​ഞ്ഞു.

നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്ക്‌ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പു​ല്ലൂ​പ്പി, വാ​രം ക​ട​വ്, മാ​തോ​ടം, വ​ള്ളു​വ​ൻ​ക​ട​വ് പ്ര​ദേ​ശ​ത്തും നേ​ര​ത്തെ തെ​രു​വു​നാ​യ്​ ശ​ല്യം രൂ​ക്ഷ​മാ​യി​രു​ന്നു.കു​ട്ടി​ക​ളെ മ​ദ്ര​സ​യി​ലേ​ക്കും സ്കൂ​ളി​ലേ​ക്കും അ​യ​ക്കു​ന്ന​ത് ആ​ശ​ങ്ക​യോ​ടെ​യാ​ണ്. ഈ​ഭാ​ഗ​ത്ത് രാ​ത്രി കൂ​ട്ട​മാ​യെ​ത്തു​ന്ന നാ​യ​ക​ൾ ഭീ​തി​പ​ര​ത്തു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. വാ​ഹ​ന​ങ്ങ​ൾ​ക്ക് വ​ഴി​മാ​റി കൊ​ടു​ക്കാ​തെ റോ​ഡി​ൽ നി​ല​യു​റ​പ്പി​ക്കു​ന്ന​വ യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​ണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments