Wednesday, December 25, 2024
HomeKeralaഎസ്.എസ്.എൽ.സി 2024-ലെ മോഡൽ പരീക്ഷ ഫെബ്രുവരി 19-ാം തീയതി ആരംഭിച്ച് 23-ാം തീയതി അവസാനിക്കും.

എസ്.എസ്.എൽ.സി 2024-ലെ മോഡൽ പരീക്ഷ ഫെബ്രുവരി 19-ാം തീയതി ആരംഭിച്ച് 23-ാം തീയതി അവസാനിക്കും.

തിരുവനന്തപുരം: എസ്.എസ്.എൽ.സി 2024-ലെ മോഡൽ പരീക്ഷ ഫെബ്രുവരി 19-ാം തീയതി ആരംഭിച്ച് 23-ാം തീയതി അവസാനിക്കുന്നതാണ്. ടൈംടേബിൾ ഇതോടൊപ്പം ഉളളടക്കം ചെയ്യുന്നു. കഴിഞ്ഞ വർഷത്തേതുപോലെ കേരളത്തിലെ ഗവണ്മെൻ്റു പ്രസ്സുകളിൽ പ്രിന്റ് ചെയ്യുന്ന ചോദ്യപേപ്പറുകൾ അതാതു ജില്ലാ വിദ്യാഭ്യാസ ആഫീസർമാർ ശേഖരിച്ച് ബന്ധപ്പെട്ട സ്കൂ‌ളുകൾക്ക് വിതരണം ചെയ്യേണ്ടതാണ്. വിശദവിവരം പിന്നീട് അറിയിക്കുന്നതാണ്.

ചോദ്യപേപ്പർ അച്ചടിച്ച് വിതരണം ചെയ്യുന്നതിനുള്ള ചെലവുകൾക്കായി ഓരോ പരീക്ഷാർത്ഥിയിൽ നിന്നും 10/- രൂപ വീതം ബന്ധപ്പെട്ട ഹെഡ്‌മാസ്റ്റർ മുഖാന്തിരം ശേഖരിക്കേണ്ടതാണ്. എസ്.സി./എസ്.ടി./ഒ.ഇ.സി വിഭാഗങ്ങൾ, അനാഥരായ കുട്ടികൾ എന്നിവരിൽ നിന്നും ഫീസ് ശേഖരിക്കേണ്ടതില്ല. ശേഖരിക്കുന്ന തുകയിൽ നിന്നും ചോദ്യപേപ്പർ വിതരണം ചെയ്യുന്ന വകയിൽ ചെലവാകുന്ന തുക കഴിച്ച് ബാക്കിയുള്ള തുക വിദ്യാഭ്യാസ ഉപഡയറക്‌ടർ, ക്യൂ.ഐ.പി. വിഭാഗം എന്ന പേരിൽ ഡിമാൻ്റ് ഡ്രാഫ്റ്റ് ആയി പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ കാര്യാലയത്തിൽ 03/03/2024-ന് മുമ്പായി എത്തിക്കേണ്ടതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments