Saturday, December 28, 2024
HomeKeralaതിരൂരിൽ ട്രാക്കിനരികിലൂടെ നടന്ന യുവാവിന്റെ പാദം ട്രെയിൻ ഇടിച്ച് തകർന്നു.

തിരൂരിൽ ട്രാക്കിനരികിലൂടെ നടന്ന യുവാവിന്റെ പാദം ട്രെയിൻ ഇടിച്ച് തകർന്നു.

തിരൂർ: റെയിൽവേ ട്രാക്കിനോടുചേർന്ന് നടക്കുകയായിരുന്ന യുവാവിന്റെ കാലിന് വന്ദേഭാരത് തീവണ്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റു. പുറത്തൂർ സ്വദേശി പടന്നയിൽ ഷാജി (40)യുടെ വലതു ഉപ്പൂറ്റിയാണ് പൂർണമായും തകർന്നത്. വെള്ളിയാഴ്ച രാവിലെ 10.50-ന് തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്ക് പോവുകയായിരുന്ന ട്രെയിൻ മുത്തൂർ ദേശബന്ധുവായനശാലയ്ക്ക് സമീപത്തുവെച്ചാണ് അപകടം.

നാട്ടുകാർ വിവരമറിയിച്ചതിനെത്തടർന്ന് തിരൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് ആർ.പി.എഫ്. എസ്.ഐ. കെ.എം. സുനിൽകുമാറും സംഘവും സ്ഥലത്തെത്തി. ഇവരും നാട്ടുകാരുംചേർന്ന് ഷാജിയെ തിരൂർ ജില്ലാ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments