Monday, December 23, 2024
Homeഇന്ത്യഅപകീർത്തി പരാമർശം; മുൻ എഐഎഡിഎംകെ നേതാവിനെതിരെ നോട്ടീയസച്ച് നടി തൃഷ.

അപകീർത്തി പരാമർശം; മുൻ എഐഎഡിഎംകെ നേതാവിനെതിരെ നോട്ടീയസച്ച് നടി തൃഷ.

ചെന്നൈ ; അപകീർത്തികരമായ പരാമർശത്തിന്റെ പേരിൽ മുൻ എഐഎഡിഎംകെ നേതാവ് എ വി രാജുവിനെതിരെ നോട്ടീസയച്ച് നടി തൃഷ. നഷ്ടപരിഹാരം നൽകണമെന്നും നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനകം നിരുപാധികം മാപ്പ് പറയണമെന്നും തൃഷ അയച്ച വക്കീൽ നോട്ടീസിൽ പറഞ്ഞു. ആവശ്യങ്ങൾ അം​ഗീകരിച്ചില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും നടി വ്യക്തമാക്കി. ബുധനാഴ്ചയാണ് നടി എ വി രാജുവിനെതിരെ വക്കീൽ നോട്ടീസയച്ചത്. തൃഷ എക്സിലൂടെ ഇത് പങ്കുവച്ചിട്ടുണ്ട്. വിവിധ പ്രസിദ്ധീകരണങ്ങളിലും സോഷ്യൽ മീഡിയയിലും ഇതുമായി ബന്ധപ്പെട്ട് വന്നിട്ടുള്ളവയെല്ലാം നീക്കം ചെയ്യണമെന്നും അല്ലാത്ത പ​ക്ഷം ക്രിമിനൽ, സിവിൽ നടപടികളുമായി മുന്നോട്ട് പോകുമെന്നും നോട്ടീസിൽ പറയുന്നു.

അണ്ണാ ഡിഎംകെ സേലം വെസ്റ്റ് മുൻ യൂണിയൻ സെക്രട്ടറിയായിരുന്ന എ വി രാജുവിനെ കുറച്ചുനാളുകൾക്ക് മുമ്പാണ് പാർടിയിൽ നിന്നും പുറത്താക്കിയത്. 2018ൽ ചെന്നൈയിലെ ഒരു റിസോർട്ടിൽ സംഘടിപ്പിച്ച വിരുന്നിൽ പണം നൽകി തൃഷയെ കൊണ്ടുവന്നിരുന്നുവെന്നും ലക്ഷങ്ങളാണ് പ്രതിഫലമായി വാങ്ങിയെന്നുമായിരുന്നു രാജുവിന്റെ വിവാദ പരാമർശം. ഇത് സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെ രൂക്ഷപ്രതികരണവുമായി നടി രം​ഗത്തുവന്നിരുന്നു. അറപ്പുളവാക്കുന്ന പരാമർശമെന്നായിരുന്നു തൃഷയുടെ പ്രതികരണം. നിയമമനടപടി സ്വീകരിക്കുമെന്നും നടി വ്യക്തമാക്കിയിരുന്നു.

RELATED ARTICLES

Most Popular

Recent Comments