Saturday, December 7, 2024
Homeഇന്ത്യഇന്ദ്രാണി മുഖർജിയെക്കുറിച്ചുള്ള സീരീസ്; കോടതി ഉത്തരവിനെത്തുടർന്ന് റിലീസ് മാറ്റി നെറ്റ്ഫ്ലിക്‌സ്.

ഇന്ദ്രാണി മുഖർജിയെക്കുറിച്ചുള്ള സീരീസ്; കോടതി ഉത്തരവിനെത്തുടർന്ന് റിലീസ് മാറ്റി നെറ്റ്ഫ്ലിക്‌സ്.

മുംബൈ > കോളിളക്കം സൃഷ്ടിച്ച ഷീന ബോറ കൊലപാതക കേസിലെ മുഖ്യപ്രതി ഇന്ദ്രാണി മുഖർജിയെ കുറിച്ചുള്ള സീരീസിന്റെ റിലീസ് മാറ്റി നെറ്റ്ഫ്ലിക്സ്. പരമ്പരയുടെ സ്ട്രീമിങിന് സ്റ്റേ ആവശ്യപ്പെട്ട് സിബിഐ ബോംബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

തുടർന്നാണ് നടപടി. രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഷീന ബോറ കൊലപാതകക്കേസിലെ പ്രതിയായ ഇന്ദ്രാണി മുഖർജിയെ കുറിച്ചുള്ള ‘ഇന്ദ്രാണി മുഖർജി സ്റ്റോറി: ദ ബറീഡ് ട്രൂത്ത്’ എന്ന ഡോക്യുമെന്ററി പരമ്പര നാളെയാണ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യാനിരുന്നത്.

കേസിന്റെ വിചാരണ പൂർത്തിയായിട്ടില്ലത്തതിനാൽ പരമ്പര സ്ട്രീം ചെയ്യുന്നത് നീട്ടിവെക്കണമെന്നായിരുന്നു സിബിഐയുടെ ആവശ്യം. പരമ്പര നിരോധിക്കണമെന്നല്ല ആവശ്യപ്പെടുന്നതെന്നും വിചാരണ കഴിയുന്നതുവരെ പരമ്പരയുടെ സ്ട്രീമിങ് നീട്ടിവെക്കണമെന്നു മാത്രമാണ് ആവശ്യപ്പെടുന്നതെന്നും സിഹിഐയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.സിബിഐ ഉദ്യോ​ഗസ്ഥർക്കു മാത്രമായി ഡോക്യുമെന്ററിയുടെ പ്രത്യേക പ്രദർശനം നടത്തണമന്നും കോടതി ഉത്തരവിട്ടു.

RELATED ARTICLES

Most Popular

Recent Comments