Sunday, November 3, 2024
Homeഇന്ത്യമഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി മനോഹർ ജോഷി അന്തരിച്ചു.

മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി മനോഹർ ജോഷി അന്തരിച്ചു.

മുംബൈ> മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രിയും ലോക്‌സഭാ മുൻ സ്പീക്കറുമായിരുന്ന മനോഹർ ജോഷി (86) അന്തരിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു.

1995-99 കാലഘട്ടത്തിലായിരുന്നു മനോഹർ ജോഷി മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നത്. സംസ്ഥാനത്ത് മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ ശിവസേന നേതാവാണ്.

RELATED ARTICLES

Most Popular

Recent Comments