Friday, November 15, 2024
Homeഅമേരിക്കശുഭദിനം – | 2024 | ഏപ്രിൽ 26 | വെള്ളി ✍അർച്ചന കൃഷ്ണൻ

ശുഭദിനം – | 2024 | ഏപ്രിൽ 26 | വെള്ളി ✍അർച്ചന കൃഷ്ണൻ

അർച്ചന കൃഷ്ണൻ

“യുദ്ധക്കളത്തിൽ പരാജയപ്പെട്ടു ഒരാൾക്ക് വീണ്ടും ജയിക്കാം എന്നാൽ മനസ്സ് നഷ്ടപ്പെട്ടയാൾക്ക് ജയിക്കാനാവില്ല നിങ്ങളുടെ ആത്മ വിശ്വാസമാണ് നിങ്ങളുടെ ഏറ്റവും മികച്ച സ്വത്ത് “

ചാണക്യൻ

നാട്ടിലൊരു പഴഞ്ചൊല്ലുണ്ട് “കക്കാനറിയാമെങ്കിൽ നിൽക്കാനും പഠിക്കണം ” അതുപോലെ കുറ്റവാളികൾ രണ്ടുത്തരമുണ്ട്. പെട്ടെന്ന് പിടിക്കപ്പെടുന്നവരും, അതി വിദഗ്ദ്ധമായി പിടിക്കപ്പെടാത്തവരുമുണ്ട്. . പിടിക്കപ്പെടുന്നവർ ശിക്ഷിക്കപ്പെടുകയും തിരുത്തലിന്റെ സാധ്യതകളിലേക്ക് മടങ്ങുകയും ചെയ്തേക്കാം. സ്വന്തം.കറ കഴുകിയിട്ടു മതി അന്യരിൽ മുദ്ര ചാർത്തുന്നത്. പിടിക്കപ്പെടാത്തവർ നന്മയുടെ മൂടുപടം തേച്ചുമിനുക്കി അവരുടെ യാത്ര തുടരും.

ആ വ്യക്തികളിലൂടെയാണ് സമൂഹത്തിലെ എല്ലാ ദുർവൃത്തികേടുകളുടെയും തുടർകഥ.എല്ലാ അപഥസഞ്ചാരങ്ങളിലും ചില അവിശുദ്ധ കൂട്ടുകെട്ടുകളുണ്ടാകും. അതിൽ അവർക്കെല്ലാമുള്ള ഉത്തരവാദിത്തം ഒരുപോലെയാണ്.

വ്യക്തികളിൽ കളങ്കമില്ലാത്തവർ കല്ലെറിയാൻ നിൽക്കില്ല.ആരെയും അനാവശ്യമായി വിധിക്കുന്നതിന്റെ കളങ്ക മേൽക്കാൻ പോലും അവർ തയ്യാറല്ല. അശുദ്ധിയുടെ എല്ലാ മാർഗങ്ങളിൽനിന്നും ഒഴിഞ്ഞുമാറി നടക്കുമ്പോഴും തങ്ങൾ പൂർണ്ണരല്ലെന്നും,തെറ്റിൽ വീഴാൻ സാധ്യതയുണ്ടെന്നും അവർക്കറിയാം. അപരന്റെ കുറവുകൾ തേടി നടക്കുന്നത് സ്വന്തം പോരായ്മകൾ മറയ്ക്കാനും, അന്യരുടെ ന്യൂനതകൾ പരത്തുമ്പോൾ ലഭിക്കുന്ന വൈകാരിക സുഖം അനുഭവിക്കാനുമൊക്കെയാണ്. അതിരൂക്ഷമായ അനാവശ്യ വിമർശനങളുമായി നടക്കുന്നവർക്ക് എന്തെങ്കിലും ഒളിപ്പിക്കാനുണ്ടാകും. സന്ദർഭവും, സാഹചര്യങ്ങളുമറിയാതെ കേട്ടറിവിന്റെ പേരിൽ എങ്ങിനെയാണ് ഒരാൾക്ക് മാർക്കിടുന്നത്.

എല്ലാവർക്കും ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ

അർച്ചന കൃഷ്ണൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments