Wednesday, December 25, 2024
Homeഅമേരിക്കകേരള അസോസിയേഷൻ ഓഫ് ഡാലസ് സംഘടിപ്പിച്ച സീനിയർ ഫോറം വിജ്ഞാനപ്രദമായി

കേരള അസോസിയേഷൻ ഓഫ് ഡാലസ് സംഘടിപ്പിച്ച സീനിയർ ഫോറം വിജ്ഞാനപ്രദമായി

-പി പി ചെറിയാൻ

ഗാർലൻഡ് (ഡാളസ്): കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 27 ശനിയാഴ്ച സംഘടിപ്പിച്ച സീനിയർ ഫോറം വിജ്ഞാനപ്രദമായി“ ശനിയാഴ്ച രാവിലെ 10 30 മുതൽ പരിപാടികൾ ആരംഭിച്ചു.

“തൈറോയ്ഡ് ഡിസീസ്എന്ന വിഷയത്തെ അധികരിച്ച് ഡോ:അജി ആര്യൻകാട്ടും, “ഡിപ്രഷൻ ആൻഡ് ഏജിഗിനെ” കുറിച്ച് ബീന മണ്ണിൽ (സൈക്യാട്രിക് നഴ്സ് പ്രാക്റ്റീഷനർ) എന്നിവർ നടത്തിയ പ്രഭാഷണം വിജ്ഞാനപ്രദമായിരുന്നു.

അംഗങ്ങളുടെ സംശയങ്ങൾക്കു പ്രഭാഷകർ സമുചിതമായ മറുപടി നൽകി.ഡാളസ് ഫോർട്ട് വർത്ത മെട്രോപ്ലെക്സിൽ നിന്നും നിരവധി അസോസിയേഷൻ അംഗങ്ങളും അഭ്യുദയകാംക്ഷികളും “മധുരമോ മാധുര്യമോ”എന്ന നാമകരണം ചെയ്യപ്പെട്ടിരുന്ന ഈ പരിപാടിയിൽ പങ്കെടുത്തു സോഷ്യൽ സർവീസ് ഡയറക്ടർ ജെയ്സി ജോർജ് ,ബേബി കൊടുവത്ത്, അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പരിപാടികൾക്കു നേത്രത്വം നൽകി.പങ്കെടുത്തവർക്ക് ഉച്ച ഭക്ഷണവും ക്രമീകരിച്ചിരുന്നു

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments