Logo Below Image
Thursday, June 26, 2025
Logo Below Image
Homeഅമേരിക്കപാക്കിസ്ഥാനിലെ സ്കൂൾ ബസിലുണ്ടായ ബോംബ് സ്ഫോടനത്തിൽ നാലു കുട്ടികൾ കൊല്ലപ്പെട്ടു: 38 പേർക്ക് പരിക്ക്

പാക്കിസ്ഥാനിലെ സ്കൂൾ ബസിലുണ്ടായ ബോംബ് സ്ഫോടനത്തിൽ നാലു കുട്ടികൾ കൊല്ലപ്പെട്ടു: 38 പേർക്ക് പരിക്ക്

പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിലാണ് സ്കൂൾ ബസ്സിൽ ഉഗ്രസ്ഫോടനം ഉണ്ടായത്. 38 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഖുസ്ദാർ ജില്ലയിൽ കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക ഡെപ്യൂട്ടി കമ്മീഷണർ യാസിർ ഇക്ബാൽ പറഞ്ഞു.

സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. പിന്നിൽ ബലൂച് ലിബറേഷൻ ആർമി ആണെന്ന് സംശയിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ആക്രമണത്തെ പാകിസ്താൻ ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി ശക്തമായി അപലപിക്കുകയും കുട്ടികളുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (BLA) ഉൾപ്പെടെ നിരവധി വിഘടനവാദ ഗ്രൂപ്പുകൾ ആക്രമണങ്ങൾ നടത്തുന്ന ബലൂചിസ്ഥാൻ പ്രദേശത്ത് വളരെക്കാലമായി കലാപം നിലനിൽക്കുന്നുണ്ട്. മെയ് 19 ന് അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഖില്ല അബ്ദുള്ള നഗരത്തിലെ ഒരു മാർക്കറ്റിന് സമീപം നടന്ന കാർ ബോംബാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് മറ്റൊരു ആക്രമണം ഉണ്ടായിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ