Wednesday, January 15, 2025
Homeഅമേരിക്കഫൊക്കാന സാഹിത്യ ആചാര്യ പുരസ്കാരം പ്രൊഫ. കോശി തലയ്ക്കലിന്; ഫൊക്കാന കൺവെൻഷനിൽ അവാർഡ് സമ്മാനിക്കും: ഡോ....

ഫൊക്കാന സാഹിത്യ ആചാര്യ പുരസ്കാരം പ്രൊഫ. കോശി തലയ്ക്കലിന്; ഫൊക്കാന കൺവെൻഷനിൽ അവാർഡ് സമ്മാനിക്കും: ഡോ. കലാ ഷഹി

ഡോ. കലാ ഷഹി

ഫൊക്കാന കണ്‍വെന്‍ഷനോടനുബന്ധിച്ച് നല്‍കുന്ന പുരസ്‌കാരങ്ങളില്‍ സാഹിത്യ ആചാര്യ അവാര്‍ഡാണ് അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനമായ പ്രൊഫ. കോശി തലയ്ക്കലിന് സമ്മാനിക്കുന്നത്. മുപ്പത്തിഒന്ന് വര്‍ഷം മലയാള അദ്ധ്യാപകൻ, സ്തുത്യര്‍ഹമായ മലയാള സാഹിത്യ പ്രവര്‍ത്തനം, അനേക വര്‍ഷങ്ങളിലെ ഫൊക്കാനയുടെ സാഹിത്യ പുരസ്‌കാരങ്ങളുടെ ജഡ്ജിങ് പാനല്‍ ചെയര്‍മാൻ, അനേകം കൃതികളുടെ രചയിതാവ് എന്നിവ പരിഗണിച്ചാണ് പ്രൊഫ. കോശി തലയ്ക്കലിന് പുരസ്‌കാരം നല്‍കുന്നതെന്ന് ഫൊക്കാന ഭാരവാഹികള്‍ അറിയിച്ചു.

1982-ല്‍ രൂപികരിച്ചതു മുതല്‍ മലയാള ഭാഷയെ പ്രോല്‍സാഹിക്കുന്ന ഫൊക്കാനയ്ക് പ്രൊഫ. കോശി തലയ്ക്കലിന് ഈ പുരസ്‌കാരം സമ്മാനിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ: ബാബു സ്റ്റീഫന്‍ പറഞ്ഞു.

2024 ജൂലൈ 18 മുതല്‍ 20 വരെ നോര്‍ത്ത് ബെഥെസ്ഡയിലെ മോണ്ട്‌ഗോമറി കൗണ്ടി കോണ്‍ഫറന്‍സ് സെന്ററില്‍ (Bethesda North Marriott Hotel & Conference Center, 5701 Marinelli Rd, Rockville, MD 20852) നടക്കുന്ന ത്രിദിന ഫൊക്കാന കണ്‍വെന്‍ഷനില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ: ബാബു സ്റ്റീഫന്‍ പറഞ്ഞു.

അദ്ധ്യാപകനും ഗ്രന്ഥകാരനും ക്രിസ്തീയഗാന രചയിതാവും പ്രഭാഷകനുമാണ് പ്രൊഫ. കോശി തലയ്ക്കല്‍. കുന്നം ഗവ. ഹൈസ്‌കൂള്‍, തിരുവല്ല മാര്‍ത്തോമ്മാ കോളജ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, ചങ്ങനാശ്ശേരി എസ്.ബി. കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മാവേലിക്കര ബിഷപ്പ് മൂര്‍ കോളജിൽ 1968 മുതല്‍ അദ്ധ്യാപകൻ. 1999-ല്‍ വകുപ്പ് അദ്ധ്യക്ഷനായി വിരമിച്ചു. 1996 മുതല്‍ അമേരിക്കയിലെ ഏറ്റവും വലിയ ക്രിസ്തീയ റേഡിയോ നെറ്റ്വര്‍ക്കായ ഫാമിലി റേഡിയോയില്‍ മലയാള വിഭാഗം കൈകാര്യം ചെയ്തു. ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക((FOKANA)യുടെ ‘ഗുരു’ പുരസ്‌കാരം, ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക(LANA)യുടെ ലൂമിനറി അവാര്‍ഡ്, സി.എസ്.ഐ. ദക്ഷിണകേരള മഹായിടവകയുടെ മോശവത്സലം ശാസ്ത്രിയാര്‍ പുരസ്‌കാരം, ക്രിസ്തീയഗാനരചനയ്ക്കുള്ള പ്രഥമ എം.ഇ. ചെറിയാന്‍ അവാര്‍ഡ്, ക്രൈസ്തവസാഹിത്യ അക്കാദമി അവാര്‍ഡ്, ഗാനങ്ങള്‍ക്കുള്ള അബുദാബി മാര്‍ത്തോമ്മ യുവജനസഖ്യം അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. സാമൂഹിക സാംസ്‌കാരിക സേവനത്തിന് ഫിലദല്‍ഫിയ സിറ്റി കൗണ്‍സില്‍ പ്രശംസാപ്രതം നല്‍കി ആദരിച്ചു.

പള്ളി, ബഡവാഗ്‌നി (നോവലുകൾ), വെളിച്ചം ഉറങ്ങുന്ന പാതകൾ (ചെറുകഥകൾ), ഡിങ്-ഡോങ്, മൈനയും മാലാഖയും (ബാലസാഹിത്യം), ക്രിസ്മസ്‌കരൾ (വിവര്‍ത്തനം), കാലാന്തരം (കവിതകൾ), ആത്മസങ്കീര്‍ത്തനം (ഗാനങ്ങൾ), പ്രശാന്തയാമങ്ങൾ (ലേഖനം), ഗാനങ്ങളുടെ കദനവഴികള്‍ കഥാവഴികൾ (അനുഭവങ്ങള്‍), കഥപറയുന്ന കീര്‍ത്തനങ്ങൾ (കീര്‍ത്തനചരിത്രം), ആത്മീയബിന്ദുക്കൾ (ലേഖനം), പഞ്ചവര്‍ണ്ണ കഥകൾ (കഥകൾ), കുരിശിലെ മൊഴികൾ (ലേഖനം) എന്നിവയാണ് കൃതികൾ. സാഹിത്യ ലേഖനങ്ങളുടെ സമാഹാരം ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.

ഡോ. കലാ ഷഹി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments