Thursday, December 26, 2024
Homeഅമേരിക്കതത്വമസിയുടെ പോസ്റ്റർ മന്ത്രി ജെ ചിഞ്ചുറാണി പ്രകാശനം ചെയ്തു:

തത്വമസിയുടെ പോസ്റ്റർ മന്ത്രി ജെ ചിഞ്ചുറാണി പ്രകാശനം ചെയ്തു:

റെഡ് ആർക്ക് സ്റ്റുഡിയോസിൻ്റെ ബാനറിൽ പ്രശസ്ത സംവിധായകൻ ഗോകുൽ കാർത്തിക് സംവിധാനം ചെയ്ത തത്വമസി എന്ന സ്ത്രീ ശാക്തീകരണ ഹൃസ്വചിത്രത്തിൻ്റെ പോസ്റ്റർ, മൃഗ സംരക്ഷണ ക്ഷീര വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. ജോയിൻ്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ ആണ് പോസ്റ്റർ എറ്റുവാങ്ങിയത്.

ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിച്ച ശുഭാഞ്ജലി, അമ്പൂട്ടി, ക്യാമറാമൻ ജോയ് സ്റ്റീഫൻ, ഹരിഹരൻ പിള്ള, മുരളി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ഹൃദയപൂർവ്വം രാധ എന്ന സിനിമയുടെ പ്രൊമോഷൻ ആയിട്ടാണ് തത്വമസി പുറത്തിറക്കിയത്.

ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ശുഭാഞ്ജലി ആണ്.
സ്ത്രീകളുടെ ശക്തി സ്ത്രീകൾ തന്നെ തിരിച്ചറിയണമെന്ന ശക്തമായ സന്ദേശമാണ് തത്വമസി എന്ന ചിത്രം നൽകുന്നത്. സംവിധാനം, എഡിറ്റിംഗ് – ഗോകുൽ കർത്തിക്, ക്യാമറ – ജോയ് സ്റ്റീഫൻ, പി.ആർ.ഒ- അയ്മനം സാജൻ.ശുഭാഞ്ജലി, അമ്പൂട്ടി എന്നിവർ അഭിനയിക്കുന്നു .തത്വമസി റെഡ് ആർക്ക് സ്റ്റുഡിയോസിൻ്റെ യൂറ്റ്യൂബ് ചാനലിൽ റിലീസ് ചെയ്തു.

അയ്മനം സാജൻ

https://www.youtube.com/watch?v=W61KRva-bNE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments