Logo Below Image
Saturday, January 11, 2025
Logo Below Image
Homeഅമേരിക്കമമ്മി സെഞ്ച്വറിയുടെ കാഡ്ബറീസ് ഡബ്ബിംഗ് പുരോഗമിക്കുന്നു.

മമ്മി സെഞ്ച്വറിയുടെ കാഡ്ബറീസ് ഡബ്ബിംഗ് പുരോഗമിക്കുന്നു.

കോളേജ് കാമ്പസ് പ്രണയത്തിൻ്റെ പുതിയ ദൃശ്യാനുഭവം കാഴ്ചവെക്കുന്ന കാഡ്ബറീസ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. ഡബ്ബിംഗ് വർക്കുകൾ എറണാകുളം സൗത്ത് സ്റ്റുഡിയോയിൽ പുരോഗമിക്കുന്നു.സെഞ്ച്വറി വിഷനുവേണ്ടി മമ്മി സെഞ്ച്വറി സംവിധാനം ചെയ്യുന്ന കാഡ്ബറീസ് പുതുമയുള്ള ഒരു കാമ്പസ് സ്റ്റോറിയാണ് അവതരിപ്പിക്കുന്നത്.ബോബൻ ആലുമ്മൂടൻ ഒരു പോലീസ് ഓഫീസറായി വേഷമിടുന്ന ചിത്രത്തിൽ,പുതുമുഖമായ സഹദ് റെജു നായകനാകുന്നു. സഫ്ന ഖാദർ ആണ് നായിക.

സെഞ്ച്വറി വിഷനു വേണ്ടി മമ്മി സെഞ്ച്വറി നിർമ്മാണവും, സംവിധാനവും നിർവ്വഹിക്കുന്ന കാഡ്ബറീസ് എന്ന ചിത്രത്തിൻ്റെ ക്യാമറ – ഷെട്ടി മണി, തിരക്കഥ, സംഭാഷണം – ഷിബുആറമ്മുള, എഡിറ്റർ -ഷിബു പി.എസ്, ഗാനങ്ങൾ – സന്തോഷ് കോടനാട്,സുധാംശു ,വിപീഷ് തിക്കൊടി, സംഗീതം – അൻവർ അമൻ, ബി.ജി.എം- ജോയ് മാധവ്, ഡി.ഐ-അലക്സ് വർഗീസ്, ഗ്രാഫിക്സ് – ശങ്കർ സുബ്രഹ്മണ്യൻ,നിർമ്മാണ നിർവ്വഹണം -സെബി ഞാറക്കൽ, അസോസ്റ്റേറ്റ് ഡയറക്ടർ – അർജുൻ ദേവരാജ്,പ്രൊഡക്ഷൻ കൺട്രോളർ-സലാം പെരുമ്പാവൂർ ,ആർട്ട് – അരുൺ കൊടുങ്ങല്ലൂർ, സൗണ്ട് ഡിസൈനിംഗ്-ബെർലിൻ മൂലമ്പള്ളി, മേക്കപ്പ് – നിഷാന്ത് സുപ്രൻ, കോസ്റ്റ്യൂംസ് – ദേവകുമാർ കീഴ്മാട്, ക്യാമറ അസിസ്റ്റൻസ് – അരുൺ, പ്രവീൺ, അനീഷ്, സ്റ്റിൽ – ഷാബു പോൾ, പി.ആർ.ഒ- അയ്മനം സാജൻ,ഡിസൈൻ – സത്യൻസ്.

സഹദ് റെജു, ബോബൻ ആലുമ്മൂടൻ, ബാലു സജീവൻ, സാജു തലക്കോട്, സജീവ് ഗോകുലം, ശ്രീപതി, ഷിബു ആറമ്മുള, അനന്ദു, മഹി, രാമചന്ദ്രൻ (ടി.പി.ആർ) അർജുൻദേവരാജ്, പ്രവീൺ, ശബരിനാഥ്, കൊച്ചുണ്ണി പെരുമ്പാവൂർ ,സെബി ഞാറക്കൽ, അരുൺ, നിഷാന്ത്, സഫ്ന ഖാദർ, ദിവ്യദാസ് ,മഹിത, പാർവ്വതി, ഗ്രേഷ്യ അരുൺ, ആശലില്ലി തോമസ്, ജ്വവൽ ബേബി, ടിഷ എന്നിവർ അഭിനയിക്കുന്നു.

പി.ആർ.ഒ
അയ്മനം സാജൻ

RELATED ARTICLES

Most Popular

Recent Comments