Friday, June 20, 2025
Homeകേരളംസ്ത്രീ മുന്നേറ്റം ആണ് നവോഥാനത്തിന്റെ ആണിക്കല്ല്

സ്ത്രീ മുന്നേറ്റം ആണ് നവോഥാനത്തിന്റെ ആണിക്കല്ല്

കണ്ണൂർ SNDP ഹാളിൽ വെച്ച് ‘മഹിളാ ഐക്യ വേദി മാതൃത്വം തന്നെ നേതൃത്വം’ എന്ന ശില്പശാല സംഘടിപ്പിച്ചു.

ശില്പശാല കണ്ണുർ ജില്ലാ പ്രസിഡന്റ്‌ പ്രസന്ന ശശിധറിന്റെ അധ്യക്ഷതയിൽ ഡാേക്‌ടർ വത്സല ശിവ ഉദ്ഘാടനം ചെയ്തു. നവോത്ഥാനവും നാരീശക്തിയും എന്നവിഷയത്തെ ആസ്പദമാക്കി അഡ്വ. കവിത സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ സൗദാമിനി ഇന്നത്തെ സമൂഹത്തിൽ മഹിളാ ഐക്യ വേദിയും നാരിമാരും എന്ന വിഷയത്തിൽ ചർച്ച നടത്തി. നയിക്കാൻ നാരിമാർ എന്ന വിഷയമായിരുന്നു തിരഞ്ഞെടുത്തത്.

സ്വാഗതം ശ്രീസുമയും, നന്ദി ജില്ലാ ജനറൽ സെക്രട്ടറി ശ്രീസുധയും പറഞ്ഞു. ,സംസ്ഥാന വർക്കിംഗ്‌ പ്രസിഡന്റ്‌ ശ്രീമതി രാഗിണി ടീച്ചർ, സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീമതി ഓമന മുരളി, മഹിളാഐക്യവേദി സംയോജകന്മാരായ സതീശൻ ഇളയവൂർ സുഗേഷ് എന്നിവരും പങ്കെടുത്തു. കുമാരി ഐജിത്യ, കുമാരി സൂര്യ ഗായത്രി, കുമാരി ബിബിത ബാലൻ, കുമാരി ശ്രീ ഗംഗ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

റിപ്പോർട്ടർ:
രവി കൊമ്മേരി

RELATED ARTICLES

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ