പോങ്‌യാങ്ങ്; റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിർ പുടിനും ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും റഷ്യൻ നിർമിത കാർ ഓറസ് ലിമോസിനില്‍ യാത്രചെയ്തു. രണ്ടു നേതാക്കളും കാറിൽ സഞ്ചരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. പോങ്‌യാങ്ങിൽ വച്ച് ഇരുവരും കൂടികാഴ്‌ച നടത്തിയതിനുശേഷമാണ് ഈ യാത്ര.
വ്ളാഡിമിര്‍ പുടിന്‍ കിമ്മിന് സമ്മാനമായി നല്‍കിയതാണ് ഓറസ് ലിമോസെന്ന് പുടിന്റെ സഹായികളിലൊരാള്‍ വാർത്താ ഏജന്‍സിയോട് പറഞ്ഞു. മെയ്ബാക്ക് ലിമോസിന്‍, മെഴ്സിഡസ്, റോള്‍സ് റോയ്സ് ഫാന്റം, ലെക്സസ് സ്പോര്‍ട്സ് യൂട്ടിലിറ്റി തുടങ്ങി വാഹനങ്ങളുടെ ശേഖരം കിമ്മിനുണ്ട്.
കടന്നാക്രമണം ഉണ്ടായെങ്കിൽ പരസ്പരം സഹായിക്കുമെന്ന് റഷ്യയും ഉത്തര കൊറിയയും തമ്മിൽ കഴിഞ്ഞ ദിവസം പങ്കാളിത്ത കരാറിൽ ഒപ്പുവച്ചിരുന്നു. 24 വർഷത്തിനു ശേഷമാണ് പുടിന്റെ പോങ്‌യാങ്ങ് സന്ദർശനം നടത്തുന്നത്.