പരിമിതമായ അളവില്‍ അതും പാലും പഞ്ചസാരയുമൊന്നും ചേര്‍ക്കാതെയാണ് കാപ്പി കുടിക്കുന്നതെങ്കില്‍ പല ആരോഗ്യഗുണങ്ങളുമുണ്ട്. എന്നാല്‍ ചിലര്‍ കാപ്പി പൂര്‍ണമായി ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്.
പ്രധാനമായും മൂന്ന് വിഭാഗക്കാരോടാണ് ഇവര്‍ കാപ്പി ഒഴിവാക്കാന്‍ പറയുന്നത്. ഒന്നാമതായി ദഹനസംബന്ധമായ പ്രശ്നങ്ങളുള്ളവര്‍. കാപ്പി ഓരോ വ്യക്തിയും അവരുടെ പ്രത്യേകതകള്‍ക്ക് അനുസരിച്ച് വ്യത്യസ്തമായാണ് ദഹിപ്പിച്ചെടുക്കുന്നത്. എന്നാല്‍ പൊതുവെ ദഹനപ്രശ്നങ്ങളുള്ളവര്‍ക്ക് കാപ്പി കഴിച്ചാല്‍ അത് അടുത്ത ഒമ്പത് മണിക്കൂര്‍ നേരത്തേക്ക് വരെ പ്രശ്നമാകാമത്രേ. അസിഡിറ്റി, നെഞ്ചെരിച്ചില്‍, വിശപ്പില്ലായ്മ പോലെ പല പ്രയാസങ്ങളുമുണ്ടാകാം. അതുപോലെ ഇത്തരക്കാരില്‍ ഉറക്കമില്ലായ്മയും ഇതുണ്ടാക്കാമത്രേ.
ആംഗ്സൈറ്റി- അഥവാ ഉത്കണ്ഠയുള്ളവരും പാനിക് അറ്റാക്ക് പോലുള്ള പ്രശ്നങ്ങള്‍ അനുഭവിക്കാറുള്ളവരും കാപ്പി ഒഴിവാക്കുന്നതാണത്രേ ഉചിതം. കാരണം അവരുടെ പ്രശ്നങ്ങള്‍ ഇരട്ടിക്കുന്നതിലേക്ക് കാപ്പി നയിക്കാം.
ഗര്‍ഭിണികള്‍ അല്ലെങ്കില്‍ മുലയൂട്ടുന്ന സ്ത്രീകള്‍ എന്നിവരാണ് കാപ്പി ഒഴിവാക്കേണ്ടത്. അവരില്‍ പലവിധ പ്രയാസങ്ങള്‍ക്കും കാപ്പി കാരണമാകുമെന്നതിനാലാണിത്. എന്തായാലും ദിവസത്തില്‍ രണ്ട് കപ്പിലധികം കാപ്പി വേണ്ടെന്ന് തന്നെയാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ വ്യക്തമാക്കുന്നത്.
പാല്‍, ക്രീം, പഞ്ചസാര എന്നിവയുടെ അമിതോപയോഗവും കാപ്പിയില്‍ നല്ലതല്ല. അതുപോലെ ഭക്ഷണത്തിന് തൊട്ടുമുമ്പോ ശേഷമോ കാപ്പി കഴിക്കുന്നതൊഴിവാക്കി അല്‍പം ബ്രേക്ക് നല്‍കുന്നതും ഉചിതമാണ്.
വര്‍ക്കൗട്ടിന്റെ കാര്യത്തിലും ഇങ്ങനെ തന്നെ. വര്‍ക്കൗട്ടിന് ഒരു മണിക്കൂര്‍ മുമ്പെല്ലാം കാപ്പി കഴിക്കുന്നതാണ് ഉചിതം. ശേഷമായാലും അങ്ങനെ തന്നെ.