Saturday, January 4, 2025
Homeലോകവാർത്തലണ്ടനിൽ വെടിയേറ്റ് ചികിത്സയിൽ കഴിയുന്ന മലയാളി പെൺകുട്ടിയുടെ നില ഗുരുതരം.

ലണ്ടനിൽ വെടിയേറ്റ് ചികിത്സയിൽ കഴിയുന്ന മലയാളി പെൺകുട്ടിയുടെ നില ഗുരുതരം.

ലണ്ടൻ: ലണ്ടനിൽ വെടിയേറ്റ് ചികിത്സയിൽ കഴിയുന്ന മലയാളി പെൺകുട്ടിയുടെ നില ഗുരുതരം. വെൻ്റിലേറ്ററിൽ തുടരുന്ന കുട്ടിക്ക് ശസ്ത്രക്രിയ വേണമെന്ന് ബന്ധുക്കൾ അറിയിച്ചു. എറണാകുളം വടക്കൻ പറവൂർ സ്വദേശി ലിസൽ മരിയക്കാണ് വെടിയേറ്റത്. എറണാകുളം ഗോതുരുത്ത് ആനത്താഴ്ചത്ത് വീട്ടിൽ വിനയയുടെയും അജീഷ് പോളിൻ്റെയും മകളാണ് ലിസൽ.

പെൺകുട്ടിക്കൊപ്പം വെടിയേറ്റ മൂന്ന് പുരുഷന്മാർ ചികിത്സയിലാണ്. ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്.

വെടിയുതിർത്ത അജ്ഞാത സംഘം ലക്ഷ്യമിട്ടത് ഈ മൂന്നുപേരെയാണെന്ന് പോലീസ് അറിയിച്ചു. ഇവർക്ക് നേരെയുണ്ടായ ആക്രമണത്തിൽ കുട്ടിക്ക് വെടിയേൽക്കുകയായിരുന്നു. പെൺകുട്ടിക്കും കുടുംബത്തിനും ഇവരിൽ ആരുമായും ഒരു പരിചയവുമില്ല. മോഷ്ടിച്ച ബൈക്കിലാണ് അജ്ഞാത സംഘം സംഭവസ്ഥലത്ത് എത്തിയതെന്നും പോലീസ് അറിയിച്ചു.വെടിവെപ്പുണ്ടായ സ്ഥലത്തിനടുത്ത് നിന്നും അക്രമികൾ എത്തിയ ബൈക്ക് പോലീസ് കണ്ടെത്തി. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.

ലണ്ടനിലെ ഹക്നിയിലെ ഒരു റെസ്റ്റോറൻ്റിൽ മാതാപിതാക്കൾക്കൊപ്പം ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുന്നതിനിടെയാണ് കുട്ടിക്ക് വെടിയേറ്റത്. ലിസ്സൽ അടക്കം നാലുപേർക്ക് വെടിവെപ്പിൽ പരിക്കേറ്റു. വെടിയുതിർത്ത ശേഷം അക്രമികൾ രക്ഷപ്പെട്ടു. ബൈക്ക് ഉപേക്ഷിച്ച ശേഷമാണ് ഇവർ രക്ഷപ്പെട്ടത്. ഇവർക്കായുള്ള പോലീസിൻ്റെ തിരച്ചിൽ തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments