Wednesday, December 25, 2024
HomeUS Newsമോണ്ട്‌ഗോമറി കൗണ്ടിയിൽ ഒരാളെ കൊലപ്പെടുത്തി കൊള്ളയടിച്ച നാലു പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു

മോണ്ട്‌ഗോമറി കൗണ്ടിയിൽ ഒരാളെ കൊലപ്പെടുത്തി കൊള്ളയടിച്ച നാലു പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു

റിപ്പോർട്ട്: നിഷ എലിസബത്ത് ജോർജ്

നോറിസ്‌ടൗൺ, പെൻസിൽവാനിയ – മോണ്ട്‌ഗോമറി കൗണ്ടിയിൽ ശനിയാഴ്ച രാത്രി ഒരാളെ വെടിവെച്ചു കൊലപ്പെടുത്തിയ കൊള്ളക്കാരായ നാലു പ്രതികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.

പെൻസിൽവാനിയയിലെ നോറിസ്‌ടൗണിലെ വുഡ് ആൻഡ് പവൽ സ്ട്രീറ്റിൽ രാത്രി എട്ടുമണിക്കാണ് സംഭവം. വെടിയേറ്റ വില്യം വാലസ് കാർട്ടർ (35) പ്രദേശത്തെ നടപ്പാതയിലൂടെ നടക്കുന്നത് നിരീക്ഷണ വീഡിയോയിൽ കാണിക്കുന്നു. ചാരനിറത്തിലുള്ള ടൊയോട്ട റാവ് 4-ൽ നിന്ന് മൂന്ന് പ്രതികൾ പുറത്തുകടന്ന് കാർട്ടറെ സമീപിച്ച് ചുമരിനോട് ചേർന്ന് നിൽക്കുന്നതായി വീഡിയോ കാണിക്കുന്നു.

ടൊയോട്ടയുടെ ഡ്രൈവർ സീറ്റിലിരിക്കുന്ന നാലാമത്തെയാളും പ്രതിയാണെന്ന് പോലീസ് പറയുന്നു. പ്രതികൾ തങ്ങളുടെ വാഹനത്തിൽ കയറുന്നതിന് മുമ്പ് കാർട്ടറെ കൊള്ളയടിക്കുകയും വെടിവയ്ക്കുകയുമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പോലീസ് സംഭവസ്ഥലത്തെത്തിയപ്പോൾ വില്യം വാലസ് കാർട്ടറെ മരിച്ച നിലയിൽ കാണപ്പെട്ടു.

മാരകമായ കവർച്ച നടന്ന് മണിക്കൂറുകൾക്ക് ശേഷം, വില്ലോ, റോബർട്ട് സ്ട്രീറ്റിൽ മൂന്നുമണിക്ക് ചാരനിറത്തിലുള്ള ടൊയോട്ട റാവ് 4 തീപിടിച്ച നിലയിൽ കണ്ടെത്തി.

ഡിസംബറിൽ ചെൽട്ടൻഹാമിൽ നിന്ന് കാർ മോഷ്ടിക്കപ്പെട്ടതായി പിന്നീട് അധികൃതർ കണ്ടെത്തി. പ്രതികളെകുറിച്ച് വിവരം നൽകുന്നവർക്ക് 5,000 ഡോളർ പാരിതോഷികം നൽകുമെന്ന് അധികൃതർ അറിയിച്ചു.

റിപ്പോർട്ട്: നിഷ എലിസബത്ത് ജോർജ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments