Saturday, December 28, 2024
HomeUS Newsഹൂസ്റ്റൺ സെൻറ്. ജോസഫ് സീറോ മലബാര്‍ ഫൊറോനയുടെ പുതിയ പാരീഷ് കൗൺസിൽ ചുമതലയേറ്റു.

ഹൂസ്റ്റൺ സെൻറ്. ജോസഫ് സീറോ മലബാര്‍ ഫൊറോനയുടെ പുതിയ പാരീഷ് കൗൺസിൽ ചുമതലയേറ്റു.

മാർട്ടിൻ വിലങ്ങോലിൽ

ഹൂസ്റ്റൺ: ചിക്കാഗോ സീറോമലബാര്‍ രൂപതയുടെ കീഴിലുള്ള ഹൂസ്റ്റൺ സെൻറ്‌ ജോസഫ് സീറോ മലബാര്‍ ഫൊറോനാ പള്ളിയില്‍ 2024-2025 വര്‍ഷത്തേക്കുള്ള പുതിയ പാരീഷ് കൗണ്‍സില്‍ നിലവില്‍ വന്നു. രൂപതയുടെ നിയമാവലി പ്രകാരം പാരീഷ് കൗണ്‍സിലില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ട് കൈക്കാരന്മാര്‍, ഇടവകവികാരി നാമനിര്‍ദ്ദേശം ചെയ്ത രണ്ട് കൈക്കാരന്മാര്‍, ഇടവകയിലെ വിവിധ കുടുംബ യൂണിറ്റുകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടവർ, സണ്ടേസ്‌കൂള്‍ പ്രതിനിധി, ഭക്തസംഘടനകളുടെ പ്രതിനിധി, നോമിനേറ്റുചെയ്യപ്പെട്ട അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് 32 അംഗ പുതിയ പാരീഷ് കൗണ്‍സില്‍. വർഗ്ഗീസ് കുര്യൻ , പ്രിൻസ് ജേക്കബ് , സിജോ ജോസ്, ജോജോ തുണ്ടിയിൽ എന്നിവരാണ് പുതിയ കൈക്കാരന്മാർ.

2024 ജനുവരി 7-ന് വിശുദ്ധ കുര്‍ബാന മധ്യേ ഇടവക വികാരി റവ. ഫാ. ജോണിക്കുട്ടി പുലിശ്ശേരി ചൊല്ലിക്കൊടുത്ത സത്യവാചകങ്ങള്‍ ഏറ്റുപറഞ്ഞ് പുതിയ കൈക്കാരൻമാർ ചുമതലയേറ്റു. തദ്ദവസ്സരത്തിൽ ഫാ. ജോണിക്കുട്ടി 2022-2023 വര്‍ഷങ്ങളിലെ പാരിഷ് കൗണ്‍സിലില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി അര്‍പ്പിക്കുകയും, പുതിയ കമ്മിറ്റിക്ക് എല്ലാവിധ ആശംസകള്‍ നേരുകയും ചെയ്തു. രൂപതാ യൂത്ത് ഡയറക്ടർ ഫാ. മെൽവിൻ പോൾ, ഫാ. ജോയ് കൊല്ലിയിൽ എന്നിവർ സന്നിഹിതരായിരുന്നു.

മാർട്ടിൻ വിലങ്ങോലിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments